, News Bit

Most Recent

MOHAMMEDAN SC LOOK TO END THE SEASON ON HIGH; FACE NEROCA FC IN LAST MATCH!
IMPHAL, MANIPUR: Mohammedan Sporting Club will be looking to secure the third spot in the ongoing I-League 2 nd Division when they take on Neroca FC in their last game of the season on Sunday.

A win at Imphal’s Khuman Lampak Main Stadium tomorrow, will ensure third place finish for Mohammedan SC (12 pts). However, a negative result would allow Neroca FC (14 pts) to grab the spot in their debut season.

While Mohammedan SC head into the game off the back of a disappointing Kalinga Cup campaign at Orissa, where they lost 4-5 in sudden-death to Army XI at semi-final, Neroca FC beat Lonestar Kashmir FC 3-1 in their last match at Kashmir on this past Monday.

The previous encounter at the Mohammedan Sporting Club Ground a month ago resulted in a 2-0 victory for Mohammedan SC, with James Moga and Ajay Singh on the scoresheet.

 The match at Imphal kicks-off at 2.00 pm on Sunday.

Admin Saturday 28 May 2016
ഹാപ്പിയായി ഹാപ്പി വെഡിംഗ്
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ തിയേറ്റർ കളിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്..ഒരു പറ്റം യുവ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒമർ എന്നാ നവാഗതൻ സംവിധാനം ചെയ്ത ഈ ചിത്രം വിതരണം വമ്പൻ നിര്മ്മാണ കമ്പനി ആയ ഇറോസ് ഇന്റർനാഷണൽ ആണ്.. നിസാർ അലി ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്..

.റോയൽ എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥികളായഹരി, റോബിൻ, ടൈസൺ എന്നീ സുഹൃത്തുകളുടെ കഥ ആണ് ചിത്രം നമ്മളോട് പറയുന്നത്..ഇതിൽഹരി ഒപ്പം പഠിക്കുന്ന ഷാഹിന എന്നാ പെണ്കുട്ടിയും ആയി പ്രണയത്തിൽആണ്..ചിത്രം നമ്മുക്ക് മുന്നില് വരച്ചിടുന്നത് അവരുടെ കോളേജ് ജീവിതവും അതിനു ശേഷം അവർ ജീവിതത്തിൽ നേരിടുന്ന ചില കാര്യങ്ങളും ആണ്..സംവിധായകൻ നമ്മുക്ക് തന്നത് ഒട്ടും ബോർ അടിപ്പിക്കാത്ത ലളിതമായ രീതിയിൽ കഥ പറയുന്ന ഒരു വിനോദ ചിത്രം ആണ്..

പ്രേക്ഷകനെചിത്രത്തിന്റെ ഒപ്പം സഞ്ചരിപ്പിക്കാൻസംവിധായകന് കഴിഞ്ഞു എന്നത് അദ്ധേഹത്തിന്റെ വിജയം ആണ്..ക്യാമ്പസ്‌ലൈഫ്വളരെ നന്നായി തന്നെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്..മികച്ച ഒരു ആദ്യ പകുതി സമ്മാനിച്ച ചിത്രം രണ്ടാം പകുതിയിലും പ്രേക്ഷകരെ നിരാശരാക്കിയില്ല..ക്ലൈമാക്സ്‌ ഉം അവസരത്തിന് ഒത്തു ഉയർന്നപ്പോൾ ചിത്രം വളര ആസ്വാദ്യകരം ആയി തന്നെ അവസാനിച്ചു..

തിരക്കഥയിൽ ഉണ്ടായ ചെറിയ ചെറിയ പാക പിഴകൾ മികച്ച മേകിംഗ് വഴി മാറി കടക്കാൻ കഴിഞ്ഞു എന്നത് അഭിനന്ദനാർഹംആയ കാര്യം ആണ്..പ്രേമം സിനിമയിലൂടെ പ്രസശ്തർ ആയ ഷരഫുദീൻ, സൌബിൻ, സിജു വിൽ‌സൺ എന്നിവർ മികച്ച പ്രകടനംതന്നെ ആണ് കാഴ്ച വെച്ചത്..കോഴി ആയി ഷരഫുദീൻ വീണ്ടും തിളങ്ങിയപ്പോൾ പേഴ്സണൽ ഡവലപ്‌മന്റ്‌ ഓഫീസർ കൃഷ്ണൻ ആയി സൌബിൻ വീണ്ടും കയ്യടി നേടി..ജസ്റ്റിൻ,സിജു വിൽ‌സൺഎന്നിവരും തങ്ങളുടെ വേഷം ഭംഗി ആക്കിയപ്പോൾഷാഹിന ആയി ആണ് സിതാര മികച്ച പ്രകടനം തന്നെ കാഴ്ച വെച്ച്.

.ഇവരെ കൂടാതെ ഒരു പറ്റം യുവ താരങ്ങളും ശിവജി ഗുരുവായൂർ, സൈജു കുറുപ്പ്‌, തെസ്നിഖാൻ, മെറീന മൈക്കിൾ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി..അരുൺ മുരളീധരന്റെ സംഗീതം മികച്ചു നിന്നു..വിമൽ ടി കെ ഗംഭീര പശ്ചാത്തല സംഗീതവും ആണ് ഒരുക്കിയത്..സിന് സിദ്ധാര്ത് ഒരുക്കിയ ദ്രിശ്യങ്ങളും ചിത്രത്തിന്റെ മിഴിവ് വർദ്ധിപ്പിക്കാൻകാരണം ആയിട്ടുണ്ട്എന്ന് പറയാതെ വയ്യ.

.ചുരുക്കി പറഞ്ഞാൽ വളരെ ആസ്വദിച്ചു കാണാവുന്ന ഒരു കൊച്ചു ചിത്രം ആണ് ഹാപ്പി വെടിംഗ്..പ്രേക്ഷകനെ ഒരു നിമിഷം പോലും ബോർ അടിപ്പിക്കാത്ത ഈ ചിത്രം യുവാക്കൾക്ക് തീര്ച്ചയായ.

Admin
"ഇത്രയും വലിയ ഭൂരിപക്ഷം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല" സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മനസ് തുറക്കുന്നു
പൊന്നാനി വലിയ പള്ളിയിലെ ആണ്ട് നേർച്ചക്കെത്തിയ സ്പീക്കർ ഉസ്താദിന്റെ കൈയിൽ നിന്നും നൈയ്ച്ചോർ തിന്നുന്നു
റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 

വൻ ഭൂരിപക്ഷത്തിൽ ജയിച്ച ശേഷം സ്പീക്കർ കൂടിയായ പി ശ്രീരാമകൃഷ്ണൻ മനസ് തുറക്കുന്നു .

" ഇത്രയും വലിയ ഭൂരിപക്ഷം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല .പല പ്രതികൂല ഘടകങ്ങളും ഉണ്ടായിരുന്നു .നേരത്തേ തന്നെ പിന്തുണച്ചിരുന്നവർ ഒറ്റക്ക് മൽസരിച്ചു .എന്നിട്ടും ഭൂരിപക്ഷം കൂടിയത് മതേതരവോട്ടുകൾകൊണ്ടാണ്. വോട്ടെണ്ണലിന്റെ തലേദിവസം വരെ ഞാൻ ഈ ഭൂരിപക്ഷം പ്രതിക്ഷിച്ചില്ല .പക്ഷെ അന്ന് എന്റെ മനസ് പറഞ്ഞു വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് .അതൊരു ശക്തിയാണ് . ആ വിശ്വാസം ശരിയായി .

പുതിയ വോട്ടർമാരാണ് എന്റെ ഭൂരിപക്ഷത്തിന് പിന്നിൽ .എതിരാളികൾ എന്നെ പൊന്നാനിക്ക് അന്യനായി കണ്ടു .പക്ഷെ ജനം അത് സ്വീകരിച്ചില്ല .സ്പീക്കർ ആയാലും പൊന്നാനിയിലെ എത് കാര്യത്തിനും മുൻപത്തേത് പോലെ ഞാനുണ്ടാകും . പൊന്നാനിയുമായുള്ള എന്റെ പൊക്കിൾ കൊടി ബന്ധം മുറിച്ചുമാറ്റാനാവില്ല.
ഈ നാടിന്റെ അടിസ്ഥാന വികസനങ്ങളാണ് എന്റെ ലക്ഷ്യം. " പി ശ്രീരാമകൃഷ്ണന്റെ വാക്കുകൾ .

Admin Thursday 26 May 2016
വിധിയെഴുതാൻ ഇനി മൂന്ന് നാൾ മാത്രം
 റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 
നാടാകെ ഇളക്കിമറിച്ച് അതിശക്തമായ പ്രചാരത്തിലാണ് രണ്ട് മുന്നണികളും.
പൊന്നാനി മണ്ഡലം തിരിച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റുന്ന യു ഡി എഫും ,ഹാട്രിക്ക് ആവർത്തിക്കാൻ ശ്രമിക്കുന്ന എൽ ഡി എഫിന്റെയും പതിവു തിരഞ്ഞെടുപ്പുകൾക്ക് അപ്പുറം ചെറുപാർട്ടികൾകൂടി കളം നിറയുന്ന കാഴ്ചയാണ് പ്രചാരണ വേദികളിൽ കാണുന്നത് .
രണ്ടുമാസം നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് തിരശീല വീഴാൻ ഇനി മണിക്കൂറുകൾ മാത്രം.ജനമനസ് കീഴടക്കാനുള്ള അവസാന പോരാട്ടത്തിലാണ് മുന്നണികൾ.സർവപ്രവർത്തകരേയും കളത്തിലിറക്കിയുള്ള റോഡ്ഷോകളാണ് അവസാന ലാപ്പിനെ നിറമുള്ളതാക്കുന്നത്.ദേശീയ നേതാക്കളെ കളത്തിലിറക്കി രണ്ട് മുന്നണികളും അങ്കം കൊഴുപ്പിക്കുന്നു.
.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആഞ്ഞടിക്കുന്ന വി എസാണ് ഇടതു പ്രചാരണത്തിന്റെ കുന്തമുന. പ്രകാശ് കാരാട്ട് മുതലുള്ള മുതിർന്ന നേതാക്കളാണ് ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണന് വേണ്ടി പ്രചരണത്തിനെത്തിയത് .
ആദ്യഘട്ടത്തിലെ വികസനവും അഴിമതിയും മാറി സ്തീസുരക്ഷയും വോട്ടുമറിക്കലുമായി അവസാനറൗണ്ടിലെ ചർച്ച.ആളെയിറക്കിയുള്ള പ്രചാരണത്തിനപ്പുറത്ത് നവമാധ്യങ്ങളിലും പോർമുഖം തുറന്ന് മുന്നണികൾ കടന്നാക്രമിക്കുന്നു.
അടിയൊഴുക്കിന് സാധ്യതയുള്ള ഈ അവസാന മണിക്കൂറുകളാണ് കേരളരാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുക .കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി പ്രവചനാതീതമായ മത്സരമാണ് പൊന്നാനി മണ്ഡലത്തിൽ . പൊന്നാനി നഗരസഭയിൽ സി പി ഐ - സി പി എം ഭിന്നത ഇടതിന്റെ കെട്ടുറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട് .സി പി ഐ രഹസ്യമായി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് പിടിക്കുന്നതായി സി പി എം ആരോപിക്കുന്നു .
കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി ജമാഅത്തെ ഇസ്ലാമിയുടെയും പി ഡി പി യുടെ പിന്തുണയില്ലെങ്കിലും മികച്ച വിജയം നേടാനാകുമെന്ന് തന്നെയാണ് ഇടത് കണക്ക് കൂട്ടൽ . ഇടത് സ്ഥാനാർത്ഥിയുടെ രാഷ്ട്രീയത്തിനതീതമായ പൊതുസമ്മിതിയാണ് ഈ പ്രതീക്ഷക്ക് കാരണം .
യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് മുഖ്യമന്ത്രി ,വി എം സുധീരൻ ,കുഞ്ഞാലിക്കുട്ടി എന്നിവർ എത്തിയിരുന്നു. .ഗ്രൂപ്പ് വഴക്കുകൾ ഒഴിവാക്കി ചരിത്രത്തിലില്ലാത്ത കെട്ടുറപ്പാണ് കോൺഗ്രസ് ഇത്തവണ കാണിക്കുന്നത്.
1350 കോടിരൂപയുടെ വികസനങ്ങൾ നടപ്പിലാക്കിയെന്നാണ് ഇടത് സ്ഥാനാർത്ഥിയുടെ അവകാശവാദം . എന്നാൽ ഇതിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിച്ചുള്ള പ്രചരണമാണ് യു ഡി എഫ് നടത്തുന്നത് .

Admin Thursday 12 May 2016
5 Reasons to Watch the BPL this Weekend
Preview provided by  Louie Smith 
It’s been an unforgettable Premier League campaign and one that has thrown up so many shocks with Leicester City winning the league, Chelsea’s catastrophic title defence and giants Aston Villa and Newcastle being relegated.
And as usual it’s a sad time for football fans as the season draws to a close [Thank god for the Euro’s].
The final day of the Premier League will be a slight anti-climax with many clubs having nothing to play for, however here’s five reasons to watch the season finale this weekend:
John Terry’s Farewell - Chelsea take on newly crowned champions Leicester City and whilst JT won’t be able to play due to suspension, he will still be saying farewell to the Chelsea fans post match.
John Terry’s career hasn’t been without it's controversies, but it’s a well-known fact he’s one of the best defenders to grace the division. Much like when Scholes, Gerrard, Beckham and Lampard left, it signals the end of an era and he’s certainly cemented his legacy at Chelsea.
Chelsea could still decide to make a u-turn and keep Terry, but at the moment, it looks as if he’s heading for the Chinese Super League. The Chelsea die-hard fans will have big tributes planned for the long-serving defender in what will be an emotional farewell, which you won’t want to miss on Saturday.
Top Four Race - It’s been more of a stumble than a race, and fourth spot is still up for grabs on the last day, however you’d fancy Manchester City to get over the line ahead of City rivals United.
Louis Van Gaal’s army squandered a golden opportunity to take fourth spot in mid-week, when a trip to West Ham’s Boleyn Ground was too much to handle and they lost 3-2 in a heated atmosphere, as The Hammers gave their stadium of 112 years the perfect send off.
That defeat means if City don’t lose to Swansea they will all but secure Champions League football [Pep Guardiola breathes sigh of relief] however United will be keen to take advantage if City fail, when they take on Bournemouth at home this weekend. The race for top four is still on, but let’s say United have their legs tied together at the moment.
Manager’s Exodus - For every overachiever, there's an underachiever and whilst teams like Leicester, Spurs, and West Ham have thrived this season, Chelsea and Everton are just two that have declined.
We already know Guus Hiddink isn’t staying at Chelsea and he might not be the only manager participating in his last Premier League game. In breaking news, Everton's Roberto Martinez has just been sacked, meaning there's already a high-profile club looking for new management.
Another Spaniard in danger is Watford’s Quique Sanchez Flores, despite what many outsiders feel has been a great season for The Hornets, the club's owners are discontent with the second half of the season and it’s expected he’ll be sacked in the off-season.
Rafa Benitez makes it a hat-trick of Spaniard’s expected to depart, however in a completely different scenario. With Newcastle relegated many feel Benitez will have too many big offers to hang around on Tyneside, but who knows, perhaps he can be persuaded to endure Burton Albion away.
We’ll also be saying goodbye to Manuel Pellegrini, as he prepares to make way for Pep Guardiola, although if you believe rumours we may be seeing the Chilean in the Premier League next year just with a different club.
Ranieri Returns a Champion - As John Terry says goodbye, the man who gave him his first Chelsea opportunity, Claudio Ranieri returns to Stamford Bridge as a Premier League winner.
It’s the sort of story only the footballing gods could conjure up, and as well as the tributes for JT, a few Blues supporters are bound to pay homage to Claudio and congratulate the Italian on what he’s accomplished.
Some fans will feel it’s embarrassing considering Chelsea were the reigning champions, however, most people won’t begrudge the Leicester manager’s fairytale story, in what will be a fascinating climax to The Foxes historical season.
Witness How the Mighty have Fallen - Aston Villa will be keen to end their torment as they close out a horrific season which has seen them relegated from the Premier League for the first time.
With the way they have failed to put up any kind of fight and under the current ownership you have to really fear for the Birmingham club’s future, and a bounce-back isn’t guaranteed, so you may want to catch their last top flight game for awhile when they take on Arsenal away. [Good luck lads]
Villa will be joined in the Championship by Newcastle United, a club who are used to underachieving and have been in this predicament before. Once again, questionable ownership and poor decisions have seen the north-east club spiral out of control and they face Tottenham in their last fixture.
Both clubs are bound to participate in heavy protests against their ownership, and the ugly scenes that unfold could make for interesting viewership.

Admin
നോട്ട് പുസ്തക വിതരണവും വിജയികൾക്ക് അവാർഡ് ദാനവും
നിർദ്ധനരും പഠനത്തിൽ മിടുക്കൻമാരുമായ സർക്കാർ,എയ്ഡഡ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഈ അധ്യായന വർഷം നോട്ട് പുസ്തക വിതരണം നടത്താനും, മെയ് 25 ന് പ്ലസു ടു,എസ്.എസ്.എൽ.സി പാസായ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കാനും,എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർക്ക് അവാർഡ് നൽകാനും പൊന്നാനി സിറ്റി വെൽഫെയർ ഫോറം പ്രവർത്തക സമതിയുടെയും വിദ്യാഭ്യാസ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.

യോഗത്തിൽ ഇബ്രാഹിം മാസ്റ്റർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.ഉമർ.ഒ.കെ,സലീം അലി,സാലിഹ് മാസ്റ്റർ,കമാൽ മാസ്റ്റർ,ഇബ്രാഹിം മാസ്റ്റർ ബിയ്യം,എ.എം.സാലിഹ്,നവാസ് കോടംബിയകം,നസറു എ.പി.കെ,റാഷിദ് നാലകത്ത് (ദുബൈ) ഷാനവാസ് പി (ഷാർജ) തുടങ്ങിയവർ സംബന്ധിച്ചു.

Admin
(Video ) വോട്ട് ചെയ്യാൻ സി.പി.മുഹമ്മദ് ന്റെ കൈകൂലി
പാലക്കാട്: പട്ടാമ്പി എം.എല്‍.എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സി.പി.മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച് നടത്തിയ ഭവന സന്ദര്‍ശനത്തിനിടയില്‍ വോട്ടര്‍ക്ക് പണം കൊടുത്ത് ഒളിക്യാമറയില്‍ കുടുങ്ങി. സി.പി. മുഹമ്മദും കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേര്‍ന്ന് വീടിന്റെ വരാന്തയില്‍ കയറുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും പുരുഷനുമാണ് ആ വീട്ടിലുള്ളത്. തുറന്ന വാതിലിനടുത്ത് നിന്ന സ്ത്രീക്ക് ഇടതുകൈ കൊണ്ട് മടിയില്‍ നിന്ന് പണമെടുത്ത് വലതുകൈയിലാക്കിയാണ് സി.പി. മുഹമ്മദ് നല്‍കുന്നത്.

സി.പി. മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കുന്ന വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഒളിക്യാമറയില്‍ പിടിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുന്നത്. വോട്ടര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സ്ഥാനാര്‍ത്ഥി തന്നെ വോട്ടര്‍ക്ക് ഭവനസന്ദര്‍ശനത്തിനിടെ പണം നല്‍കിയെന്നാണ് വീഡിയോ തെളിയിക്കുന്നത്.

പട്ടാമ്പിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍ ആണ്  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.


Admin