, ജിഷയുടെ ക്രൂരമായ കൊലപാതകം ഉയർത്തുന്ന ചില സംശയങ്ങൾ
ജിഷയുടെ ക്രൂരമായ കൊലപാതകം ഉയർത്തുന്ന ചില സംശയങ്ങൾ

28.04.2016 തീയതി വൈകീട്ട് 8 മണിക്ക് കേരള പോലീസ് അ വീട്ടിൽ ചെന്നിട്ടും ഈ ദാരുണ കൊലപാതകത്തിന്റെ വിവരം എന്താണ് സമൂഹം അറിയാൻ 02.05.2016 തീയതി ആയത്....?

എന്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഈ വാർത്ത സമൂഹത്തിൽ നിന്നും മറച്ചു വച്ചത്....?

പോസ്റ്റ് മാർട്ടം കഴിഞ്ഞ് കിട്ടിയ ജിഷയുടെ മൃതദേഹം തിടുക്കപ്പെട്ട് 29.04.2016 തീയതി രാത്രി തന്നെ സംസ്ക്കരിച്ചത് എന്തിന്....?

അങ്ങനെ സംസ്ക്കരിക്കുമ്പോൾ ആവശ്യമായ സാമ്പിളുകൾ ശരീരത്തിൽ നിന്ന് എടുത്ത് വച്ചിരുന്നോ....?

സംഭവ ശേഷം ജിഷയുടെ വീട് സീൽ ചെയ്തിരുന്നോ....?
 (ദ്യശ്യ മാധ്യമങ്ങളിൽ കാണുന്ന വീഡിയോ കളിൽ ഒന്നിലും സീൽ ചെയ്തതായി കാണുന്നില്ല)

28.04.2016 തീയതിയിൽ കൊലപാതകം നടന്ന വീട്ടിലേക്ക് Forensic ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്താൻ 02.05.2016 തീയതി വരെ കാത്തിരിക്കേണ്ടി വന്നത്....?

തെളിവുകൾ നശിപ്പിക്കപ്പെടണമെന്ന് ആർക്കായിരുന്നു ഇത്ര നിർബന്ധം....?

ജിഷയും അമ്മയും നൽകി എന്ന് പറയുന്ന പരാതികളിൽ പോലീസ് എന്ത് നടപടികളാണ് കൈക്കൊണ്ടത്.......

ഇതിൽ നിന്ന് ഒക്കെ വേറിട്ട് നിൽക്കുന്ന ഒരു ചോദ്യമുണ്ട്....
തലയിലും കഴുത്തിലും നെഞ്ചത്തും ആഴങ്ങളിൽ ഉള്ള മുറിവുകൾ, വയറിൽ നിന്ന് കുടലും പണ്ടവും പുറത്ത് വന്നിരിക്കുന്നു.... ദേഹമാസകലം ഒട്ടേറെ മുറിവുകൾ....

എന്നിട്ടും ആദ്യം ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് മാത്രം ഇതൊരു കൊലപാതകമായി തോന്നത്തത് എന്തു കൊണ്ട്.....? അദ്ദേഹത്തിന് മാത്രം ഇത് തലക്ക് അടിയേറ്റ് യുവതി വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയതായി തോന്നിയത് എന്തു കൊണ്ടാണ്....? കൊലപതകാമാണെന്ന് സംശയം മാത്രം ആയി പോയത് എന്തു കൊണ്ടാണ്...?

29.04.2016 തീയതിയിലേ ഒരു പത്രത്തിൽ അദ്ദേഹം കൊടുത്ത വാർത്ത കൂടി ഇതിനോടൊപ്പം Upload ചെയ്യുന്നുണ്ട്

ഡൽഹിയിലേ ദുരന്തത്തേക്കാൾ ഭീകരമായി ജിഷ ദാരുണമായി കൊല്ലപ്പെട്ടു എന്ന് മനസിലാക്കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ എന്തിനാണ് ഈ വാർത്ത മാധ്യമങ്ങളിൽ നിന്ന് മറിച്ച് വച്ചത്.....

ഇത്രയും ഒക്കെ ആയിട്ടും ടി ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാത്തതെന്താണ്.....?

ഗുരുതരമായ കുറ്റകൃതം നടന്നു എന്ന് അറിഞ്ഞിട്ടും അത് മറച്ച് വച്ചത് വളരെ വലിയ തെറ്റല്ലേ?? മറച്ച് വച്ചത് വഴി യത്ഥാർത കുറ്റവാളിയേ രക്ഷപെടാൻ സഹായിച്ചില്ലേ?

ആരോടാണ് ഈ അന്വേഷണ ഉദ്യോഗസ്ഥൻ നീതി പുലർത്തിയത്..... ആരുടെ താത്പര്യങ്ങൾ ആണ് അദ്ദേഹം സംരക്ഷിച്ചത്.....

ഈ ഉദ്യോഗസ്ഥനേ പ്രതി സ്ഥാനത്ത് നിർത്തി അന്വേഷിക്കണ്ടതല്ലേ....?????

Drop your opinion here !