, "ഇനിയൊരു ജിഷയുടെ നിലവിളി കേൾക്കാൻ നമ്മുടെ നാടിന്നാവില്ല"
"ഇനിയൊരു ജിഷയുടെ നിലവിളി കേൾക്കാൻ നമ്മുടെ നാടിന്നാവില്ല"




പെരുമ്പാവൂർ സ്വദേശിനിയും നിയമ വിദ്യാർത്ഥിനിയുമായ‪ ജിഷ‬ ക്രൂരമായി ബലാൽസംഘം ചെയ്ത് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കുടുംബത്തിന് നീതി ലഭിക്കുന്നതിനും വേണ്ടി ഒരു പറ്റം വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി.

പൊന്നാനി ചന്തപ്പടിയിൽ നിന്നാരംഭിച്ച്  ചമ്രവട്ടം ജങ്ക്ഷനിൽ അവസാനിച്ച പ്രകടനത്തിൽ ആൺ പെണ് വ്യത്യാസം ഇല്ലാതെ നിരവധി വിധ്യാര്തിലാണ് പങ്കെടുത്തത്.

വിദ്യര്തികലെല്ലാം തന്നെ വ്യത്യസ്ഥ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ളവരായിട്ടു കൂടി ഈ ഒരു ഉദ്യമത്തിന് പുറപ്പെട്ടതായിരുന്നു ഏറ്റവും ശ്രദ്ധേയം.ഇതിലൂടെ പെണ് കുട്ടികൾക്കെതിരായ അക്രമത്തിനു ആൺ പെൺ  രാഷ്ട്രീയ ജാതി നിറ ബേദമന്യേ ഞങ്ങൾ ഒറ്റക്കെട്ടാണെന്ന് തെളിയികുന്നതായിരുന്നു സമര പരിപാടി.

സ്ത്രീകള്ക്കെതിരായ അക്രമങ്ങൾ നടക്കാൻ ഇനി ഞങ്ങൾ സമ്മധിക്കില്ലെന്നും ജിഷക്ക് നീതി ലഭിക്കാതെ പോളിംഗ് ബൂത്തിലെക്കില്ലെന്നും സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാവ്യ പറഞ്ഞു.നയീബ് ,ഹിദാഷ് എന്നിവര് സംസാരിച്ചു   


Drop your opinion here !