കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ തിയേറ്റർ കളിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്..ഒരു പറ്റം യുവ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒമർ എന്നാ നവാഗതൻ സംവിധാനം ചെയ്ത ഈ ചിത്രം വിതരണം വമ്പൻ നിര്മ്മാണ കമ്പനി ആയ ഇറോസ് ഇന്റർനാഷണൽ ആണ്.. നിസാർ അലി ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്..
.റോയൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായഹരി, റോബിൻ, ടൈസൺ എന്നീ സുഹൃത്തുകളുടെ കഥ ആണ് ചിത്രം നമ്മളോട് പറയുന്നത്..ഇതിൽഹരി ഒപ്പം പഠിക്കുന്ന ഷാഹിന എന്നാ പെണ്കുട്ടിയും ആയി പ്രണയത്തിൽആണ്..ചിത്രം നമ്മുക്ക് മുന്നില് വരച്ചിടുന്നത് അവരുടെ കോളേജ് ജീവിതവും അതിനു ശേഷം അവർ ജീവിതത്തിൽ നേരിടുന്ന ചില കാര്യങ്ങളും ആണ്..സംവിധായകൻ നമ്മുക്ക് തന്നത് ഒട്ടും ബോർ അടിപ്പിക്കാത്ത ലളിതമായ രീതിയിൽ കഥ പറയുന്ന ഒരു വിനോദ ചിത്രം ആണ്..
പ്രേക്ഷകനെചിത്രത്തിന്റെ ഒപ്പം സഞ്ചരിപ്പിക്കാൻസംവിധായകന് കഴിഞ്ഞു എന്നത് അദ്ധേഹത്തിന്റെ വിജയം ആണ്..ക്യാമ്പസ്‌ലൈഫ്വളരെ നന്നായി തന്നെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്..മികച്ച ഒരു ആദ്യ പകുതി സമ്മാനിച്ച ചിത്രം രണ്ടാം പകുതിയിലും പ്രേക്ഷകരെ നിരാശരാക്കിയില്ല..ക്ലൈമാക്സ് ഉം അവസരത്തിന് ഒത്തു ഉയർന്നപ്പോൾ ചിത്രം വളര ആസ്വാദ്യകരം ആയി തന്നെ അവസാനിച്ചു..
തിരക്കഥയിൽ ഉണ്ടായ ചെറിയ ചെറിയ പാക പിഴകൾ മികച്ച മേകിംഗ് വഴി മാറി കടക്കാൻ കഴിഞ്ഞു എന്നത് അഭിനന്ദനാർഹംആയ കാര്യം ആണ്..പ്രേമം സിനിമയിലൂടെ പ്രസശ്തർ ആയ ഷരഫുദീൻ, സൌബിൻ, സിജു വിൽസൺ എന്നിവർ മികച്ച പ്രകടനംതന്നെ ആണ് കാഴ്ച വെച്ചത്..കോഴി ആയി ഷരഫുദീൻ വീണ്ടും തിളങ്ങിയപ്പോൾ പേഴ്സണൽ ഡവലപ്‌മന്റ് ഓഫീസർ കൃഷ്ണൻ ആയി സൌബിൻ വീണ്ടും കയ്യടി നേടി..ജസ്റ്റിൻ,സിജു വിൽസൺഎന്നിവരും തങ്ങളുടെ വേഷം ഭംഗി ആക്കിയപ്പോൾഷാഹിന ആയി ആണ് സിതാര മികച്ച പ്രകടനം തന്നെ കാഴ്ച വെച്ച്.
.ഇവരെ കൂടാതെ ഒരു പറ്റം യുവ താരങ്ങളും ശിവജി ഗുരുവായൂർ, സൈജു കുറുപ്പ്, തെസ്നിഖാൻ, മെറീന മൈക്കിൾ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി..അരുൺ മുരളീധരന്റെ സംഗീതം മികച്ചു നിന്നു..വിമൽ ടി കെ ഗംഭീര പശ്ചാത്തല സംഗീതവും ആണ് ഒരുക്കിയത്..സിന് സിദ്ധാര്ത് ഒരുക്കിയ ദ്രിശ്യങ്ങളും ചിത്രത്തിന്റെ മിഴിവ് വർദ്ധിപ്പിക്കാൻകാരണം ആയിട്ടുണ്ട്എന്ന് പറയാതെ വയ്യ.
.ചുരുക്കി പറഞ്ഞാൽ വളരെ ആസ്വദിച്ചു കാണാവുന്ന ഒരു കൊച്ചു ചിത്രം ആണ് ഹാപ്പി വെടിംഗ്..പ്രേക്ഷകനെ ഒരു നിമിഷം പോലും ബോർ അടിപ്പിക്കാത്ത ഈ ചിത്രം യുവാക്കൾക്ക് തീര്ച്ചയായ.