, വിധിയെഴുതാൻ ഇനി മൂന്ന് നാൾ മാത്രം
വിധിയെഴുതാൻ ഇനി മൂന്ന് നാൾ മാത്രം

 റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 
നാടാകെ ഇളക്കിമറിച്ച് അതിശക്തമായ പ്രചാരത്തിലാണ് രണ്ട് മുന്നണികളും.
പൊന്നാനി മണ്ഡലം തിരിച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റുന്ന യു ഡി എഫും ,ഹാട്രിക്ക് ആവർത്തിക്കാൻ ശ്രമിക്കുന്ന എൽ ഡി എഫിന്റെയും പതിവു തിരഞ്ഞെടുപ്പുകൾക്ക് അപ്പുറം ചെറുപാർട്ടികൾകൂടി കളം നിറയുന്ന കാഴ്ചയാണ് പ്രചാരണ വേദികളിൽ കാണുന്നത് .
രണ്ടുമാസം നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് തിരശീല വീഴാൻ ഇനി മണിക്കൂറുകൾ മാത്രം.ജനമനസ് കീഴടക്കാനുള്ള അവസാന പോരാട്ടത്തിലാണ് മുന്നണികൾ.സർവപ്രവർത്തകരേയും കളത്തിലിറക്കിയുള്ള റോഡ്ഷോകളാണ് അവസാന ലാപ്പിനെ നിറമുള്ളതാക്കുന്നത്.ദേശീയ നേതാക്കളെ കളത്തിലിറക്കി രണ്ട് മുന്നണികളും അങ്കം കൊഴുപ്പിക്കുന്നു.
.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആഞ്ഞടിക്കുന്ന വി എസാണ് ഇടതു പ്രചാരണത്തിന്റെ കുന്തമുന. പ്രകാശ് കാരാട്ട് മുതലുള്ള മുതിർന്ന നേതാക്കളാണ് ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണന് വേണ്ടി പ്രചരണത്തിനെത്തിയത് .
ആദ്യഘട്ടത്തിലെ വികസനവും അഴിമതിയും മാറി സ്തീസുരക്ഷയും വോട്ടുമറിക്കലുമായി അവസാനറൗണ്ടിലെ ചർച്ച.ആളെയിറക്കിയുള്ള പ്രചാരണത്തിനപ്പുറത്ത് നവമാധ്യങ്ങളിലും പോർമുഖം തുറന്ന് മുന്നണികൾ കടന്നാക്രമിക്കുന്നു.
അടിയൊഴുക്കിന് സാധ്യതയുള്ള ഈ അവസാന മണിക്കൂറുകളാണ് കേരളരാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുക .കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി പ്രവചനാതീതമായ മത്സരമാണ് പൊന്നാനി മണ്ഡലത്തിൽ . പൊന്നാനി നഗരസഭയിൽ സി പി ഐ - സി പി എം ഭിന്നത ഇടതിന്റെ കെട്ടുറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട് .സി പി ഐ രഹസ്യമായി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് പിടിക്കുന്നതായി സി പി എം ആരോപിക്കുന്നു .
കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി ജമാഅത്തെ ഇസ്ലാമിയുടെയും പി ഡി പി യുടെ പിന്തുണയില്ലെങ്കിലും മികച്ച വിജയം നേടാനാകുമെന്ന് തന്നെയാണ് ഇടത് കണക്ക് കൂട്ടൽ . ഇടത് സ്ഥാനാർത്ഥിയുടെ രാഷ്ട്രീയത്തിനതീതമായ പൊതുസമ്മിതിയാണ് ഈ പ്രതീക്ഷക്ക് കാരണം .
യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് മുഖ്യമന്ത്രി ,വി എം സുധീരൻ ,കുഞ്ഞാലിക്കുട്ടി എന്നിവർ എത്തിയിരുന്നു. .ഗ്രൂപ്പ് വഴക്കുകൾ ഒഴിവാക്കി ചരിത്രത്തിലില്ലാത്ത കെട്ടുറപ്പാണ് കോൺഗ്രസ് ഇത്തവണ കാണിക്കുന്നത്.
1350 കോടിരൂപയുടെ വികസനങ്ങൾ നടപ്പിലാക്കിയെന്നാണ് ഇടത് സ്ഥാനാർത്ഥിയുടെ അവകാശവാദം . എന്നാൽ ഇതിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിച്ചുള്ള പ്രചരണമാണ് യു ഡി എഫ് നടത്തുന്നത് .

Drop your opinion here !