പാലക്കാട്: പട്ടാമ്പി എം.എല്‍.എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സി.പി.മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച് നടത്തിയ ഭവന സന്ദര്‍ശനത്തിനിടയില്‍ വോട്ടര്‍ക്ക് പണം കൊടുത്ത് ഒളിക്യാമറയില്‍ കുടുങ്ങി. സി.പി. മുഹമ്മദും കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേര്‍ന്ന് വീടിന്റെ വരാന്തയില്‍ കയറുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും പുരുഷനുമാണ് ആ വീട്ടിലുള്ളത്. തുറന്ന വാതിലിനടുത്ത് നിന്ന സ്ത്രീക്ക് ഇടതുകൈ കൊണ്ട് മടിയില്‍ നിന്ന് പണമെടുത്ത് വലതുകൈയിലാക്കിയാണ് സി.പി. മുഹമ്മദ് നല്‍കുന്നത്.
സി.പി. മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കുന്ന വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഒളിക്യാമറയില്‍ പിടിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുന്നത്. വോട്ടര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സ്ഥാനാര്‍ത്ഥി തന്നെ വോട്ടര്‍ക്ക് ഭവനസന്ദര്‍ശനത്തിനിടെ പണം നല്‍കിയെന്നാണ് വീഡിയോ തെളിയിക്കുന്നത്.
പട്ടാമ്പിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍ ആണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.