, News Bit: കേരള വാർത്തകൾ
Results for "കേരള വാർത്തകൾ"
നവതിയുടെ നിറവിൽ മഹാകവി അക്കിത്തം!
വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന രണ്ടു വരിയിലൂടെ മലയാളിമനസിൽ ഇടംനേടിയ മഹാകവി അക്കിത്തത്തിന് നവതി. പാലക്കാട് കുമരനെല്ലൂരിലെ ദേവായനത്തിന്റെ ഉമ്മറത്ത് നിലവിളക്കുപോലെ ശോഭിക്കുന്ന മഹാകവി ഇന്നും നന്മയുടെ നല്ലവാക്കുകളേകുന്നു.

കുമരനെല്ലൂരിലെ ഒരു ചെറുകുന്നിറക്കിലാണ് ദേവായനം. മലയാളക്കരയിൽ ശേഷിക്കുന്ന ഏക മഹാകവിയുടെ തറവാട്. പൂമുഖത്ത് അക്കിത്തം എന്ന ത്രക്ഷരിയിൽ ഒതുങ്ങുന്ന അക്കിത്തം അച്യുതൻ നമ്പൂതിരി. പ്രായം വരുത്തിയ ബലഹീനതകളുണ്ടെങ്കിലും തൊണ്ണൂറിന്റെ ധന്യതയിലും സന്തോഷവാൻ. നിശബ്ദമായ ചെറുപുഞ്ചിരിയിലൂടെ ഇൗശ്വരനോട് നന്ദി പറയുന്നു.

1934 ന് മുമ്പുളള ഏതോ ദിവസം.ഏഴര വയസിൽ ഹരിമംഗലം ക്ഷേത്രത്തിന്റെ ചുവരിൽ കോറിയിട്ട നാലുവരിക്കവിതയിലൂടെ അക്കിത്തം അച്യുതൻ നമ്പൂതിരി സാഹിത്യത്തിന്റെ പടികയറുകയായിരുന്നു. ക്ഷേത്ര ചുവരുകളിൽ കുട്ടികൾ കരിക്കട്ടകൊണ്ട് കുത്തിവരച്ചപ്പോൾ അക്കിത്തം അതേ ചുമരിൽ ഇങ്ങനെയെഴുതീ.അമ്പലങ്ങളിലീ തുമ്പില്ലാതെ വരയ്ക്കുകിൽ വമ്പനാമീശ്വരൻ വന്നിട്ടെമ്പാടും നാശമാക്കീടും. ഇതായിരുന്നു അക്കിത്തം ആദ്യമായി കുറിച്ച ശ്ളോകം.

ഇടശേരിയും വിടി ഭട്ടതിരിപ്പാടും ഉറൂബുമൊക്കെയാണ് അക്കിത്തത്തിന്റെ കാവ്യമനസിന് കരുത്തായത്. തൃശൂരും കോഴിക്കോടും ആകാശവാണിയിലൂടെ വളർന്ന സൗഹൃദങ്ങളേറെ. 1952 ലെ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം ഉൾപ്പെടെ മലയാള സാഹിത്യത്തിൽ തലപ്പൊക്കമാർന്ന ഒട്ടധികം രചനകൾ സൃഷ്ടിച്ച അക്കിത്തം വിപ്ളവ വഴികളിൽ നിന്ന് ദൈവാന്വേഷണത്തിലേക്ക് തിരിഞ്ഞതും മലയാളക്കര വായിച്ചറിഞ്ഞു. ഇഎംഎസിനോടുളള അടുപ്പം സൂക്ഷിക്കുമ്പോഴും കമ്യൂണിസം പഠിച്ചത് വേദങ്ങളിൽ നിന്നാണെന്ന് കവി ഉറക്കെ പറഞ്ഞിരുന്നു. മഹാകവിയെക്കുറിച്ചും കൃതികളെക്കുറിച്ചുമുളള നിരവധി നിരൂപണങ്ങൾ രചനകളായും മലയാളത്തിലുണ്ട്.

ഇന്നിപ്പോൾ യാത്രകൾ കഴിവതും ഒഴിവാക്കി.പത്രവായനയ്ക്ക് മാറ്റമില്ല. എഴുത്തില്ലെങ്കിലും മറവിയുടെ പിടിയിൽ പെടാതെ മരുന്നുപോലെ ആശ്വാസമേകുന്നത് ശ്ളോകങ്ങളാണ്.

ഏഴരക്കൊല്ലം െകാല്ലംകൊ പൂർത്തിയായ ശ്രീമദ് ഭാഗവതം ഉൾപ്പെടെ നാലു പ്രധാന വിവർത്തനങ്ങൾ.നാടകവും , ചെറുകഥകളും.ഇങ്ങനെ നാൽപതിൽ അധികം പുസ്കങ്ങളുടെ രചന.. സാഹിത്യസംഭാവനയ്ക്ക് ലഭിച്ച കേന്ദ്ര കേരള സാഹിത്യ അക്കാദമികളുടേതടക്കം 15 പുരസ്കാരങ്ങൾ ദേവായനത്തിന്റെ സ്വീകരണമുറിയെ അലങ്കരിക്കുന്നു. പിറന്നാൾ ആഘോഷം ആഡംബമല്ലെങ്കിലും മക്കളും സഹൃദയരുമെല്ലാം ഒത്തുകൂടും. നാൾവഴി പ്രകാരം മീന ഭരണിദിനമായ ഏപ്രിൽ ഒൻപതിനാണ് അക്കിത്തത്തിന്റെ പിറന്നാൾ. വേദഗ്രാമമായ കടവല്ലൂർ അന്യോന്യത്തിലാണ് പിറന്നാൾ ചടങ്ങുകൾ.

Unknown Friday, 18 March 2016
മണികിലുക്കം നിലച്ചു...
പ്രശസ്ത സിനിമാതാരം കലാഭവൻ മണി അന്തരിച്ചു.
,45 വയസ്സായിരുന്നു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൊച്ചിൻ കലാഭവനിലൂടെ ഹാസ്യനടനായി വെള്ളിത്തിരയിൽ അരങ്ങേറിയ മണി തുടർന്ന്‌ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടനായി വളരുകയായിരുന്നു. നായക പ്രാധാന്യമുള്ള വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടൻമാരിൽ ഒരാളായിരുന്നു. സ്വതസിദ്ധമായ ചിരിയിലൂടെയും നാടൻ പാട്ടുകളിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും മണിക്കായി. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Unknown Sunday, 6 March 2016
Kerala breaking news; Trade unions calls for HARTHAL
Trade unions today called for dawn to desk 12 hours harthal in kerala on tomorrow, the first of March 2016, after the suicide of a union worker who allegedly faced notices and warnings from sales authorities. It has been reported that a native Tradeworker from Alappey named Sreekumar has been committed suicide after having faced notices  from sales tax department to pay about 16,0000 as tax on some property that he holds. Sreekumar was the owner of a shop named chitra stores in Ambalappuzha, Alappey district. the news needs further confirmations as the detailed news on the case is awaiting.

Unknown Monday, 29 February 2016
KTU published the results of 1st Sem B.Tech Exam 2015 admissions
The provisional results of first semester B.Tech Degree Examination held in January 2016 is published at the official website

Click here for the results

This is the first ever btech course results declared by the APJ
ABDUL KALAM TECHNOLOGICAL UNIVERSITY(initially Kerala Technological University),
college of Engineering (CET)Trivandrum tops the list with a pass percentage of 82.75%,and is followed by RIT kottayam,and GEC Thrissur.
The students who desire to have their answer scripts revalued may register for the same in the KTU portal by paying the requisite fee in the College Office, from 26- 2-16 to 10-3-16.

Unknown Sunday, 21 February 2016
ഡിസോൺ കലോത്സവത്തിനിടെ അപകടം, ശ്രീകൃഷ്ണ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണ മരണം
 ഡിസോൺ കലോത്സവം നടന്നു കൊണ്ടിരിക്കേ ക്യാംപസിലെ മരം കാറ്റിൽ കടപുഴകി വീണ്
മരണപ്പെട്ട അനുഷ (18)


ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ വിദ്യാർത്ഥിനി മരിച്ചു. ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് ർഥിനിയും തൃശൂർ ചിറ്റിലപ്പിള്ളി ശങ്കരൻതടത്തിൽ അശോകന്റെ മകളുമായ അനുഷയാണ് (18) മരിച്ചത്.കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോൽസവം നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്.
 പരിക്കേറ്റവരെ തൃശൂർ അമല മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തെ തുടർന്ന് കലോത്സവം നിർത്തിവെച്ചു.

Unknown Thursday, 18 February 2016
ഒ.എൻ.വി ഇനി ഓർമ്മ..
ഒ.എൻ.വി ക്ക് പ്രണാമം...
'ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മ്യതിയിൽ നിനക്കാത്മശാന്തി
ഇത് നിന്റെ എന്റെയും ചരമശുശ്രൂഷക്ക്
ഹ്യദയത്തിലെന്നെ കുറിച്ച ഗീതം...' :-(
മലയാളത്തിന്റെ  കാവ്യശ്രേഷ്ഠൻ ഒ.എൻ.വി കുറുപ്പ് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.84 വയസ്സായിരുന്നു.

Unknown Saturday, 13 February 2016
അറിയുന്നുണ്ടോ കൂടംകുളത്തെ ഈ വിശേഷങ്ങള്..
കൂടങ്കുളം: ആഘോഷക്കമ്മറ്റികള്‍ എവിടെ?
---------------

രണ്ട്‌ വര്‍ഷം മുമ്പ്‌ ജനകീയ പ്രതിരോധങ്ങളെ തല്ലിത്തകര്‍ത്ത്‌ ആഘോഷപൂര്‍വ്വം രാജ്യത്തിന്‌ സമര്‍പ്പിച്ച കൂടങ്കുളം ആണവ നിലയം ഇക്കാലയളവില്‍ എത്രകണ്ട്‌ വൈദ്യുതി ഉത്‌പാദിപ്പിച്ചുവെന്ന്‌ ആരെങ്കിലും ഒന്നന്വേഷിച്ചാല്‍ നന്നായിരുന്നു. കമ്മീഷന്‍ ചെയ്‌ത കാലം തൊട്ട്‌ നിരവധി കാരണങ്ങള്‍ കൊണ്ട്‌ ആവര്‍ത്തിച്ച്‌ അടച്ചിടപ്പെട്ടുകൊണ്ടിരിക്കുന്ന നിലയം ലോകത്തില്‍ തന്നെ അപൂര്‍വ്വ മാതൃകയായിരിക്കുകയാണ്‌.

 System tripping എന്ന പേരില്‍ നിരന്തരമായി അടച്ചിടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നിലയം turbine room ലേക്കുള്ള Steam Leak കാരണം ഫെബ്രുവരി നാലാം തീയ്യതി മുതല്‍ വീണ്ടും അടച്ചിട്ടിരിക്കുകയാണ്‌. പുറത്തുവരാത്ത പല ഗുരുതരമായ വീഴ്‌ചകളും ഈ നിലയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. Control Rodകള്‍ താഴ്‌ത്തുന്നതില്‍ സംഭവിച്ച പിഴവുകളെത്തുടര്‍ന്ന്‌ അവയെ പൊതിഞ്ഞിരിക്കുന്ന Zirconium പാളികള്‍ തകര്‍ന്ന അവസ്ഥ വരെ കൂടങ്കുളത്തു സംഭവിച്ചിരിക്കുന്നു. ഗുരുതരമായ ഈ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കാനാണ്‌ ഔദ്യോഗികശ്രമം...

Unknown Friday, 12 February 2016