പെരുമ്പാവൂരിൽ ഒരു പെൺകുട്ടി പീഡനത്തിരയായി മരണപെട്ടുവെന്നു ഒരു വാർത്ത അറിഞ്ഞു. നിർഭയ മോഡൽ കൊലപാതകം...! നെഞ്ചിൽ 15 ഇഞ്ച് ആഴത്തിൽ മുറിവുണ്ടത്രെ. സ്വകാര്യ ഭാഗങ്ങളിൽ ക്ഷതങ്ങൾ. മർദ്ദനം ഏറ്റിട്ടു കുടൽമാലയൊക്കെ പുറത്തുചാടിയെത്രേ..!!
എൽ എൽ ബി ക്ക് പഠിക്കുന്ന കുട്ടി. അമ്മയ്ക്ക് മാനസിക രോഗം ഉള്ളവരാണ്. ഒറ്റമുറി വീട്. അമ്മ ജോലിക്ക് പോയിട്ട് വന്നപ്പോൾ ആണ് സംഭവം അറിഞ്ഞതെത്രേ. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടുമില്ല. എന്റെ അത്ഭുതം അതല്ല. ഇത്രയ്ക്കും വലിയൊരു വാർത്ത വന്നിട്ട് ദൃശ്യ/ പത്രമാധ്യമങ്ങളിൽ ഒന്നും അത് അതിന്റേതായ രീതിയിൽ നീതിപുലർത്തുന്നില്ല..
സാംസ്കാരിക അബദ്ധ പ്രബുദ്ധതയുടെ രാഷ്ട്രീയ/ പൊതു സമൂഹം ഈ വിവരം അറിഞ്ഞില്ലേ? അതോ അറിഞ്ഞിട്ടും അറിയാത്തമട്ടിൽ തിരഞ്ഞെടുപ്പെന്ന ഉമ്മാക്കിയിൽ ലയിക്കുന്നുവോ? മെഴുകുതിരി കത്തിച്ചു തെരുവിലിറങ്ങുവാൻ യുവത്വമേ നിങ്ങൾ അമാന്തിക്കരുത്.. വാർത്തകൾ എന്തായാലും അത് ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് തിരഞ്ഞെടുപ്പുചൂടാൽ തമസ്കരിക്കേണ്ട ഒന്നാണോ ഈ വാർത്ത ..?
വിപ്ലവം സൃഷ്ടിക്കുവാൻ കരുത്തുള്ള സോഷ്യൽമീഡിയായെങ്കിലും ഈ വാർത്തയുടെ നിജസ്ഥിതിക്കായി പൊരുതുകയും മൗനം പാലിക്കുന്ന മാധ്യമങ്ങളുടെ മുഖത്തടിക്കുകയു ം വേണം. കാരണം വെറുമൊരു വാർത്തയായി ഇതിനെകണ്ടു മുഖംതിരിക്കുവാൻ നമുക്ക് സാധിക്കില്ലല്ലോ... നമ്മുടെ മൌനം മൂലം നാടിനെ മറ്റൊരു ഡൽഹിയാക്കുവാനനുവദിക്കരുത്...