, മാഗി ന്യുഡിൽസ് വീണ്ടും പരിശോധനക് വിധെയമാകനമെന്ന് സുപ്രീം കോടതി
മാഗി ന്യുഡിൽസ് വീണ്ടും പരിശോധനക് വിധെയമാകനമെന്ന് സുപ്രീം കോടതി

 ന്യൂഡല്‍ഹി: മാഗി നൂഡില്‍സ്‌ വീണ്ടും ഗുണനിലവാര പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന്‌ നെസ്‌ലെ ഇന്ത്യ. ബോംബെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നെസ്‌ലെ ഇന്ത്യ അറിയിച്ച. ബോംബെ ഹൈക്കോടതി വിധിയുടെ വിധിപ്പകര്‍പ്പ്‌ ലഭിച്ചാലുടന്‍ വീണ്ടും ഗുണനിലവാര പരിശോധന നടത്തുന്നതടക്കമുള്ള നടപടികളുമായി മൂന്നോട്ട്‌ പോകുമെന്നും നെസ്‌ലെ ഇന്ത്യ അറിയിച്ചു.



മാഗി നൂഡില്‍സ്‌ നിരോധിച്ചത്‌ ബോംബെ ഹൈക്കോടതി താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. മാഗി ന്യുഡില്‍സ്‌ വീണ്ടും പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ ആറാഴ്‌ചത്തെ ഇളവാണ്‌ കോടതി അനുവദിച്ചത്‌. പരിശോധന ഫലം പുറത്തു വരുന്നത്‌ വരെ മാഗി നൂഡില്‍സ്‌ വില്‍ക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
അനാരോഗ്യകരമായ അളവില്‍ ലെഡ്‌, മോണോസോഡിയം ഗ്ലൂട്ടാമേറ്റ്‌ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇവയുടെ വില്‍പ്പന രാജ്യവ്യാപകമായി നിരോധിച്ചത്‌. ജൂണ്‍ അഞ്ചിനായിരുന്നു മാഗിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. ഇതിനെതിരെ നെസ്‌ലെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ കോടതി ഉത്തരവ്‌.

Drop your opinion here !