വിസ്പർ ചാറ്റിലൂടെ പേരു നല്കാതെ ഒരു ഹോട്ടൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ഹോട്ടലിന്റെ പിന്നാമ്പുറ രഹസ്യങ്ങളാണ് യുവതി കുമ്പസരിച്ചത്. മുറി വൃത്തിയാക്കുമ്പോൾ അതിഥികൾ ഉപയോഗിച്ച ബെഡ്ഷീറ്റുകൾ ഒരിക്കലും മാറുകയില്ല, കേവലം ബെഡിലെ തലമുടി മാത്രം റോൾ ഉപയോഗിച്ച് എടുത്തു മാറ്റും
ഹോട്ടലിലെ ബ്ലാങ്കറ്റുകൾ കഴുകാറേയില്ല. വർഷങ്ങളായി കഴുകാത്ത ബെഡ്ഷീറ്റുകളാവും അതിഥികൾക്ക് നൽകുന്നത്. അവരോട് കുറ്റബോധം തോന്നുമെങ്കിലും മടികാരണം വൃത്തിയാക്കലിന് മെനക്കെടാറില്ല. പരുഷമായി പെരുമാറുന്ന അതിഥികൾക്ക് മോശം മുറിയാവും നൽകുക. മൂട്ടകടികൊണ്ട് കിടക്കട്ടേയെന്ന് കരുതും. വൃത്തിയാക്കാൻ ലിസ്റ്റിൽ ഇല്ലാത്ത മുറിയിൽ അതിഥികൾ വെച്ച ടിപ്പുകൾ പലപ്പോഴും കട്ടെട്ടുത്തിട്ടുണ്ടെന്നാണ് മറ്റൊരു കുമ്പസാരം. അവസാനത്തെ കുമ്പസാരം കേട്ടാൽ ഈ ജന്മം ആരും ഹോട്ടലിൽ താമസിക്കില്ല. അതിഥികൾ സെക്സ് ചെയ്യുമ്പോൾ ഒളിഞ്ഞുനോക്കാറുണ്ടെന്നാണ് അവസാനത്തെ തുറന്നുപറച്ചിൽ.