, തൃശൂരും കണ്ണൂരിലുമായി രണ്ടു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തി
തൃശൂരും കണ്ണൂരിലുമായി രണ്ടു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തി



തൃശൂരും  കണ്ണൂരിലുമായി  രണ്ടു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയിൽ  കണ്ടെത്തി.തൃശൂർ പുതുക്കാടിന് സമീപം മണ്ണംപേട്ടയിൽ തൂപ്രത്ത് വീട്ടിൽ സി. വി. ബാബു, ഭാര്യ സരിത, മകൾ ശിൽപ എന്നിവരാണ് മരിച്ചത്. മൂവരെയും വിഷം ഉള്ളിൽ ചെന്ന് അവശരായ നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും കാരണം വ്യക്തമായിട്ടില്ല. 


കണ്ണൂർ മട്ടന്നൂരിൽ ചാവശേരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കോട്ടപ്പുറം രാജീവൻ, ഭാര്യ ലേഖ, മകൻ അമൽ എന്നിവരാണ് മരിച്ചത്. മകൾ അമ്മുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം രാജീവന്‍ തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Drop your opinion here !