, പാവടയുമായി ഇളയദളപതി വിജയ്ക്ക് എന്താണ് ബന്ധം
പാവടയുമായി ഇളയദളപതി വിജയ്ക്ക് എന്താണ് ബന്ധം

ഇതാദ്യമായാണ്‌ ഒരു മലയാള താരത്തിന്റെ സിനിമ  പുറത്തിറങ്ങാനായി തമിഴ് സൂപ്പർ താരത്തിന്റെ ഫാൻസ് ആവേശത്തോടെ കാത്തിരിക്കുന്നത്. ഒരു വിജയ് ചിത്രം റിലീസെനുത്തുന്ന അതേ ആവേശത്തോടെയാണ്‌ വിജയ് ഫാൻസ് പൃഥ്വിരാജിന്റെ പാവാട റിലീസാകാൻ കാത്തിരിക്കുന്നത്.
ചിത്രത്തിൽ പൃഥ്വിയുടെ നായക കഥാപാത്രമായ ജോയ് ഇളയദളപതിയുടെ കടുത്ത ആരാധകനാണ്‌. കേരളത്തിലെ ഒരു സൂപ്പർ നായകൻ തമിഴകത്തെ മറ്റൊരു സൂപ്പർ നായകന്റെ കടുത്ത ആരാധകനായി എത്തുന്നത് ഇരു താരങ്ങളുടെയും ഫാൻസ് ഏറ്റെടുത്തിട്ടുമുണ്ട്. വിജയ്‌യുടെ കൂറ്റൻ കട്ടൗട്ടുകളുമായി വരുന്ന വിജയ് ചിത്രങ്ങളുടെ റിലീസ് കാഴ്ചകളൊക്കെ പാവാടയുടെ പ്രധാന ആകർഷണങ്ങളാണ്‌.
വൺവേ ടിക്കറ്റ് എന്ന ചിത്രത്തിൽ പൃഥ്വിരാജ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകനായും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ മമ്മൂട്ടി മമ്മൂട്ടിയായി എത്തുന്നുണ്ട്. എന്നാൽ പാവാടയിൽ വിജയ് നേരിട്ട് സ്ക്രീനിൽ വരുന്നില്ല.

Drop your opinion here !