വാദങ്ങളും എതിര് വാദ ങ്ങളും ഉന്നയിച്ച് പ്രതിനിധികൾ തമ്മിലുള്ള തർക്കം ഏറെ നീണ്ടെങ്കിലും ഒടുവിൽ സി പി ഐ വെളിയങ്കോട് ലോക്കൽ കമ്മിറ്റി വിഭജിച്ചു.
കനോലി കനാലിന്റെ പടിഞ്ഞാറ് ഭാഗം വെളിയങ്കോട് വെസ്റ്റ് ലോക്കൽ കമ്മിറ്റി ആയും കിഴക്ക് ഭാഗം വെളിയങ്കോട് ഈസ്റ്റ് കമ്മിറ്റിയുമായാണ് വിഭജിച്ചത്.
നിലവിലെ ലോക്കൽ കമ്മിറ്റി വിഭജനം സങ്കടനതലത്തിൽ ഏകീകരണം ഉണ്ടാക്കാനാകുമെന്നും ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നുമുള്ള വിലയിരുത്തലാണ് ഒടുവിൽ വിഭജനതിലെതിയത്. നിലവിലെ 11 ബ്രാഞ്ച് കമ്മിറ്റികളിൽ 6 എണ്ണം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലും 5 എണ്ണം വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലും ഉള്പെടുത്തി.ഇതോടെ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിൽ 7 ലോക്കൽ കമ്മിറ്റികളായി.
പുതിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി TM ഇബ്രാഹിം കുട്ടി (വെസ്റ്റ്),P അജയൻ (ഈസ്റ്റ് ) എന്നിവരെ തിരഞ്ഞെടുത്തു.