, സുഖകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
സുഖകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇന്നത്തെ കാലത്തു പലരും ഓഫിസും മറ്റു തിരക്കുകളുമൊക്കെ പൂർത്തിയാക്കി 
 എങ്ങനെയെങ്കിലും ഒന്നുകിടന്നാൽ  മതിയെന്നു കരുതിയായിരിക്കും താമസസ്ഥലത്തെത്തുക. ദിവസവും 6  മുതല്‍ 8  മണിക്കൂര്‍ വരെ  ഉറങ്ങണമെന്നൊക്കെ പറയുമെങ്കിലും ജോലിത്തരക്കും മറ്റും മൂലം ഇത് സാധിക്കാത്തവരാണ്  അധികവും. എന്നാല്‍ മുഴുവൻ  ദിവസവും ഊര്‍ജ്ജ്വസ്വലതയോടെ ആയിരിക്കണമെങ്കില്‍ ഉറക്കം വളരെ അത്ത്യാവിശ്യമാണ്. വളരെ കുറഞ്ഞ സമയത്തേക്കാണെങ്കില്‍പോലും സുഖകരമായ ഉറക്കം ആരും                         ആഗ്രഹിക്കും.ഇത്തരത്തില്‍ സുഖകരമായി ഉറങ്ങാന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍. രാത്രിയിൽ  വൈകി വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് പ്രശ്നങ്ങൾ  സൃഷ്ടിക്കും.
http://www.newsbitlive.com/


ശരീരത്തില്‍  ഉപാപചയപ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുന്നതും ഊഷ്മാവു വര്‍ധിക്കുന്നതും ശരീരത്തെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ട് ഉറക്കത്തിനു മുൻബ് വ്യായാമം വേണ്ടെന്ന്  ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പിസ ബർഗർ  പോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുകയാണ് മറ്റൊരു കാര്യം. ഗ്യാസ്‌ അസിടിറ്റി  അസ്വസ്ഥതകള്‍ക്കു കാരണമാകുന്നതാണു രാത്രിയിലെ ഇത്തരം ഭക്ഷണ സാധനങ്ങൾ. ഏറെ പ്രധാനമായി രാത്രിയില്‍ ഉറങ്ങാൻ  നേരം ടിവിയോ സിനിമയോ കാണുന്നത് ഒഴിവാക്കണം.   കുറ്റൃത്യങ്ങളോ നാടകീയ നിമിഷങ്ങളോ കാണുന്നത് പള്‍സ് നിരക്ക് ഉയര്‍ത്തുകയും അസ്വാഭാവികമായ ഉറക്കത്തിനുള്ള സാധ്യത വർധിപിക്കുകയും  ചെയ്യും. കിടക്കാന്‍ നേരം ശാന്തമായി കിടക്കുകയാണ് വേണ്ടത്. ഓഫീസ് ജോലികള്‍ രാത്രിയിലേക്കു മാടിവേക്കതിരിക്കുകയാണ്  ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. രാത്രിയില്‍ ജോലി ചെയ്യുന്നതു മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നതും ഉറക്കം നഷ്ട്ടപെടുത്തുന്നതുമാണ് . രാത്രിയില്‍ ആരോഗ്യകരമല്ലാത്ത സംസാരം ഒഴിവാക്കുന്നതാണ് ഉത്തമം . വീട്ടില്‍ പങ്കാളിയുമായുള്ള സംസാരം പോലും കിടക്കും മുൻബ്  തീര്‍ത്ത് സമാധാനമായി ഉറങ്ങണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Drop your opinion here !