അടിവയറിലെ രോമങ്ങള്‍ കാണിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പ്രദര്‍ശിപ്പിച്ഛതിനെ
തുടര്‍ന്ന് അവഹെളിക്കപെട്ട 18കാരി സുരയ്യക്ക് വിമര്‍ശകരോട് പറയാനുള്ളത് എന്താണ്?
തുടര്‍ന്ന് അവഹെളിക്കപെട്ട 18കാരി സുരയ്യക്ക് വിമര്‍ശകരോട് പറയാനുള്ളത് എന്താണ്?
#iranikanjari. ഓണ്‍ലൈന്‍ സാമ്രാജ്യത്തിൽ കോളിളക്കം സൃഷ്ടിച്ച സുരയ്യ എന്ന 18കാരിയുടെ ട്വിറ്ററിലെ പേര് ഇതാണ്. കഴിഞ്ഞ ദിവസം സുരയ്യ പോസ്റ്റ് ചെയത ഒരു ഫോട്ടോയാണ് വിവാദമായത്. ടീ ഷര്‍ട്ടും അടി വസ്ത്രവും ധരിച്ച് വയറിലെ രോമങ്ങള്‍ കാണിക്കുന്ന വിധത്തിലുള്ള ഫോട്ടോയാണ് അവള്‍ ട്വീറ്ററിൽ പോസ്റ്റ് ചെയ്തത് . അമേരിക്കയിലെ ഡാലസില്‍ കഴിയുന്ന ഇറാനിയന്‍, പാകിസ്താന്‍, ഇന്ത്യന്‍ പാരമ്പര്യമുള്ള സുരയ്യ ശരീരത്തെ കുറിച്ചുള്ള ട്വീറ്റുകള്‍ മുമ്പും ചെയ്തിരുന്നു. എന്നാല്‍, ഇത് രാജ്യാന്തര തലത്തില്‍ വമ്പിച്ച കോളിളക്കമാണ് ഉണ്ടാക്കിയത്. അധിക്ഷേപങ്ങളടക്കം വന്‍ വിമര്‍ശനങ്ങളാണ് ഈ ഫോട്ടോയ്ക്ക് എതിരെ ട്വിറ്ററിൽ ഉയര്‍ന്നത്. എന്നാല്‍, ഫെമിനിസ്റ്റുകള്‍ അടക്കം ഒരു പറ്റം പേര്‍ സുരയ്യയുടെ പ്രവര്ത്തിക്ക് അനുകൂലമായും രംഗത്തു വന്നു. ശരീരത്തിന്റെ രാഷ്ട്രീയം ഇടപെടുനതാണ് ആ ഫോട്ടോ എന്ന രീതിയില്‍ അനുകൂല പ്രതികരണങ്ങളുണ്ടായി .
സ്വന്തം ശരീരത്തോടുള്ള താൽപര്യം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് വൈസ്.കോമിന് നല്‍കിയ കൂടിക്കാഴ്‌ചല്‍ അവര്‍ പറയുന്നു. അതൊരു സാധാരണ കാര്യം മാത്രമായിരുന്നു . കൂട്ടത്തില്‍ പ്രകോപനപരത കുറഞ്ഞ ചിത്രം മാത്രമാണ് ട്വീറ്റ് ചെയ്തത്. ഇത് വിവാദമാവും എന്നൊരു തോന്നലുണ്ടായിരുന്നില്ല. സംഘം ചേര്‍ന്ന് ആണ്‍കൂട്ടം ആക്രമണം നടത്തിയെങ്കിലും പിന്തുണയുമായി ഒരു പാട് പേര്‍ രംഗത്തുവന്നതാണ് സന്തോഷകരം