, ചാർളി : ഒരു കഥയുമില്ലാത്ത നല്ലൊരു സിനിമ
ചാർളി : ഒരു കഥയുമില്ലാത്ത നല്ലൊരു സിനിമ

ഒരു കഥയുമില്ലാത്ത നല്ലൊരു സിനിമ...കാശു പോയി എന്നൊരു തോന്നലുണ്ടാക്കാത്ത, നമുക്കൊക്കെ എന്തൊക്കെയോ ചെയ്യാൻ കഴിയും എന്ന തോന്നലുളവാക്കുന്ന സിനിമ.. രണ്ടര മണിക്കൂർ സിനിമ കണ്ടിറങ്ങിയാൽ മനസ്സിനൊരു ഉന്മേഷവും , സന്തോഷവും ഫീൽ ചെയ്യും......

മേരിയായി കൽപന അവിശ്വസനീയമായി ജീവിചു ..ചാർലിയായി ദുൽഖറും റ്റെസ്സയായി പാർവ്വതിയും നിറഞ്ഞാടി... ചില നിമിഷങ്ങളിൽ മമ്മൂട്ടിയ്ക്ക്‌ ലാലേട്ടനെയിലുണ്ടായ മകനാണോ ദുൽഖർഎന്നൊരു ചിന്ത പോലുമുണ്ടായി. അത്രക്കായിരുന്നു ദുൽഖറിൽ ലാലേട്ടന്റെ ബോഡി ലാംഗ്വെജ്‌ ...

നമുക്കറിയാവുന്നതോ , അറിയാത്തതോ ആയ ഒരാളുടെ ജീവിതത്തിൽ അതിക്രമിച്ച്‌ കയറി അയാൾക്കൊരു സർപ്പ്രൈസ്‌ കൊടുക്കുമ്പോൾ അയാളുടെ കണ്ണിൽ സന്തോഷം കൊണ്ടുണ്ടാവുന്ന ഒരു തിളക്കം അത്‌ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌ ഞാൻ ഒരുപാട്‌ തവണ . അതൊക്കെ ഒരു നിമിഷത്തെയ്ക്ക്‌ ഓർമ്മ വന്നു ...

യാത്രകളെ ഇഷ്ടപ്പെടാൻ, അങ്ങിനൊരു ചിന്ത മനസ്സിലുളവാക്കാൻ, തിരികെ ഒന്നും പ്രതീക്ഷിക്കാതെ ആർക്കെങ്കിലും ഒരു സഹായം ചെയ്യാനുള്ള ഒരു പ്രേരണയാണീ സിനിമ.....

എഴുതിയത്  രുദ്രൻ       

Drop your opinion here !