, ചെഗുവേരയും ചുവപ്പും ഹറാമല്ല .
ചെഗുവേരയും ചുവപ്പും ഹറാമല്ല .


കൊടുങ്ങല്ലൂരില്‍ ഒരു അനീതി നടന്നിരിക്കുന്നു !!! 


കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടന്ന ചിത്ര രചനാ മത്സരത്തിൽ അഞ്ജിത എന്ന പെണ്കുട്ടി വരച്ചത് ബോളിവ്യൻ വിപ്ലവകാരി  ചെഗുവേരയുടെ പെയിന്റിംഗ് ആയിരുന്നു. ചിത്ര രചനാ മത്സരത്തിൽ പങ്കെടുത്ത എല്ലാവരുടെയും പ്രദർശിപ്പിക്കുകയുണ്ടായി. പ്രദര്ശനത്തില്‍ 'ചെ'യുടെ യും ചിത്രം വെക്കുകയുണ്ടായി. 
    നല്ല രീതിയിൽ ചിത്രം വരയ്ക്കുന്ന കുട്ടിയോട്  ബി.ജെ.പി, എ.ബി.വി.പി
പ്രവര്ത്തകര് ചെഗുവേരക്ക് പകരം പകരം നരേന്ദ്രമോദിയെ വരക്കാന് പറഞ്ഞു, ആ കുട്ടി വഴങ്ങിയില്ല. തുടർന്ന് അവരുടെ ഭീഷണിക്കു  വഴങ്ങിയ സംഘാടകര്
ചെഗുവേരയുടെ ചിത്രം പ്രദര്ശനത്തില്‍ നിന്നും പിൻവലിച്ചു. ഇത് ചോദ്യം ചെയ്ത 
സുജിത്ത് എന്ന വിദ്യാർഥിയെയും ബി.ജെ.പി, എ.ബി.വി.പി പ്രവർത്തകർ  ആക്രമിക്കുകയും ചെയ്തു !!!  ഈ കടന്നാക്രമണത്തി നെതിരെ ശക്തമായ ഒരു പ്രതികരണവും ഇത് വരെ  ഉണ്ടായിട്ടി ല്ല !!!
           
  എന്തിനും ഏതിനും കൊടിപ്പിടിച്ച് ഇറങ്ങുന്ന പലരും ഇതിനെതിരെ മുഖം തിരിച്ചു. ഭയം !!! അല്ലെങ്കില് ശത്രുവിനോടുള്ള സന്ധി !!!  ഇതാവാം  കാരണം...



''ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റേതാണ്''
ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭീഷണികളെ വെല്ലു വിളികൾക്ക് മുന്നിൽ നമ്മുടെ ആത്മാഭിമാനം പണയം വെക്കരുത് . 
.

Drop your opinion here !