ഹിമാചൽ പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില് സിപിഐ എമ്മിനു മികച്ച നേട്ടം.
ജില്ലാ, ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് തലങ്ങളില് ഡസൻക്കണക്കിന് സീറ്റുകള് സിപിഐ എം സ്ഥാനാര്ഥികളും സിപിഐ എം പിന്തുണച്ചവരും നേടി. ഫലപ്രഖ്യാപനം പൂര്ണമായിട്ടില്ല. വോട്ടെണ്ണല്പുരോഗമിക്കുന്ന സ്ഥലങ്ങളില് നിരവധി വാര്ഡുകളില് സിപിഐ എം സ്ഥാനാര്ഥികള് മുന്നിട്ടുനില്ക്കുകയാണ്.
കോണ്ഗ്രസ്, ബിജെപി സ്ഥാനാര്ഥികളെ പരാജയപ്പെടുത്തിയാണ് സിപിഐ എമ്മിന്റെ ചൌന്ദ്ര ജില്ലയിലെ പസ്സല് ബ്ളോക്ക് ചെയര്മാന് സ്ഥാനത്തേക്ക് സിപിഐഎമ്മിലെ കിഷോരി ലാല് തെരഞ്ഞെടുക്കപ്പെട്ടു.
സിര്മൂര് ജില്ലയിലെ രാംപുര് ഭരത്പുര് വാര്ഡില്നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മഹിള നേതാവ് സന്തോഷ് കപൂര് വിജയിച്ചു. മണ്ഡി ജില്ലയിലെ ഖല്വാഹന് വാര്ഡില്നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് പാര്ടി നേതാവ് സന്ത് വന്ഭൂരിപക്ഷത്തില് ജയിച്ചു. ഗ്രാമപഞ്ചായത്ത് തലത്തില് നിരവധി സീറ്റുകളില് സിപിഐ എം സ്ഥാനാര്ഥികള് വിജയിച്ചു.
പലയിടങ്ങളിലും രണ്ടാമതാണ്.പത്ത് ജില്ലാ പഞ്ചായത്തുകളിലേക്കും 15 ബ്ളോക്കുകളിലേക്കും 760 ഗ്രാമപഞ്ചായത്തുകളിലേക്കും ജനുവരി ഒന്ന്, മൂന്ന്, അഞ്ച് ദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
ചരിത്രനേട്ടം. ഷിംല നഗരസഭയില് മേയര്, ഡപ്യൂട്ടി മേയര് സ്ഥാനങ്ങള് നേടിയതിനു തുടര്ച്ചയായാണ്ഹിമാചല് ഗ്രാമങ്ങളിലും സിപിഐ എം മുന്നേറ്റം.