, ആശുപത്രിക്കള്ളൻ പിടിയിൽ ; തുണയായത് വാട്സ്ആപ്പ് കുട്ടായ്മ
ആശുപത്രിക്കള്ളൻ പിടിയിൽ ; തുണയായത് വാട്സ്ആപ്പ് കുട്ടായ്മ


കോഴിക്കോട്:  ആശുപത്രിയിൽ നിന്ന്‌ ലക്ഷങ്ങൾ കവർന്ന കള്ളൻ പിടിയിലായത് വാട്ട്‌സാപ്പ് കുട്ടായ്മയുടെ സഹായത്തൽ. എരിഞ്ഞിപ്പാലം മലബാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശി



എം കെ അലവിയുടെ രണ്ടര ലക്ഷം രൂപയും 10 പവന്റെ ആഭരണങ്ങളുമാണ്
കവർന്നത് സംഭവത്തിൽ മൂക്കം കരശ്ശേരി  മുരിങ്ങം പുറായി ഒറ്റ പിലാക്കൽ
ഒ പി മുജീബ് റഹ് മാനെ (39) നടക്കാവ്  സി ഐ  പ്രകാശൻ  പടന്നയിൽ
അറസ്റ്റ്  ചെയ്തു.

 സംഭവം അറിഞ്ഞു സൗദി അറേബ്യയിൽ ജോലി ചെയുന്ന അലവിയുടെ മകൻ നിയസ്മോനു  മോഷണവിവരം ഫേസ് ബുകിലും, വാട്ട്‌സപ്പിലും പോസ്റ്റ്‌ ചെയ്തതോടെ  നാട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ് പ്രതി പിടിയിലായത്.

 ആശുപത്രിയിലെ സി സി ടി വി ക്യാമറയിലും വെക്തമയ പ്രതിയുടെ ചിത്ര സഹിതം അന്വേഷണ ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും  ഫോണ്‍ നമ്പർ
 സഹിതമായിരുന്നു പോസ്റ്റ്‌. ഇത് മുക്കത്തെ പന്തകളി കുട്ടായ്മയുടെ വാട്സ്  ആപ്പ് ഗ്രൂപ്പിലും  പ്രചരിപ്പിച്ചു . അതോടെ മോഷ്ടാവിനെ പരിചയമുള്ളവർ
വീട് ഉൾ പ്പെടെയുൾ വിവരങ്ങൾ പൊലീസിനു കൈമാറുകയായിരുന്നു.
ഇതോടെ പ്രതിയെ പൊലിസും നാട്ടുക്കാരും  ചേർന്ന്‌  അറസ്റ്റ് ചെയുകയായിരുന്നു.
ആഭരണവും പണവും ഇയളിൽ   നിന്ന്‌ കണ്ടെടുത്ത് .കഴിഞ്ഞ ശനിയഴ്ചയായിരുന്നു    മോഷണo.





Drop your opinion here !