ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കൂലി വീണ്ടും കൂട്ടാൻ റെയില്‍വേ
മന്ത്രാലയം ഒരുങ്ങുന്നു. റെയില്‍വേ മന്ത്രാലത്തിന്റെ ബജറ്റ്
സഹായത്തില്‍നിന്ന് റെയില്‍വേ മന്ത്രാലയത്തിനുള്ള 12,000 കോടി രൂപ ധനകാര്യ വകുപ്പ്
വെട്ടിച്ചുരുക്കിയതാണ് യാത്രക്കൂലി കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. സ്വയം വരുമാനസാധ്യതകള്‍ കണ്ടത്തൊനാണ് ധനകാര്യ വകുപ്പിന്‍െറ ഉപദേശമെന്നും, യാത്രക്കാരുടെ എണ്ണവും ചരക്കു കടത്തിന്‍െറ അളവും കൂടിയാല്‍ വരുമാനം കൂട്ടമെന്നും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.എന്നാല്‍, കല്‍ക്കരി ഒഴികെയുള്ള ചരക്കു ഗതാഗതം ദുര്‍ബലാവസ്ഥയിലാണ്. സിമന്‍റ്, ഉരുക്ക് ഉല്‍പന്നങ്ങളും നിര്‍മാണ മേഖലക്കാവശ്യമായ വസ്തുക്കളും കടത്തുന്നതില്‍ വരുമാനം വളരെ കുറവാണെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു.
അതിനാല്‍,ചെലവുചുരുക്കുന്നതിനൊപ്പം യാത്രക്കൂലി കൂട്ടുക എന്ന പാതയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. സാമ്പത്തിക സഹായം കുറയുന്നത് പല നിര്‍മാണ പദ്ധതികളെയും വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഏഴാം ശമ്പള കമീഷന്‍ നടപ്പാക്കുമ്പോള്‍ കുമിഞ്ഞുകൂടുന്ന ബാധ്യതകളും റെയില്‍വേയെ തളര്‍ത്തുന്നതിനിടെയാണ് ധനകാര്യ വകുപ്പ് ബജറ്റ് സഹായം കുറച്ചത്.