നിർമാണം പൂര്ത്തിയായ കുറ്റിപ്പുറം - ചമ്രവട്ടം ജങ്ങ്ഷൻ ദേശീയപാത ജനുവരി 22 നു മുഖ്യമന്ത്രി നാടിനു സമർപിക്കുമെന്നു സ്ഥലം MLA ശ്രീരാമകൃഷ്ണൻ അറിയിച്ചു.
രണ്ടു ഘട്ടങ്ങളിലായി നിര്മിക്കുന്ന ദേശീയപാതയുടെ ആദ്യ ഘട്ട ഉദ്ഘാടനമാനിത്.രണ്ടാം ഘട്ടം ചമ്രവട്ടം ജങ്ങ്ഷൻ മുതൽ പുതു പൊന്നാനി വരെയുള്ള പാതയുടെ നിര്മാണം ദ്രുത ഘതിയിൽ പുരോഗമിക്കുകയാണ്.
20 വര്ഷം മുന്പ് ഭൂമിയേറ്റെടുക്കൽ നടന്ന കുറ്റിപ്പുറം പാലം മുതൽ ചമ്രവട്ടം ജങ്ങ്ഷൻ വരെയുള്ള റോഡിൻറെ പണിയാണ് പൂര്തീകരിചിരിക്കുന്നത്.വര്ഷങ്ങള്ക്ക് മുന്പ് പണി ആരംബിചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പണി നീണ്ടു പോവുകയായിരുന്നു.സമയ ഭാന്ധിത മായി പണി പൂര്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ National Highway authority പണി അനിശ്ചിത കാലതെക് നിർത്തി വച്ചു.അങ്ങിനെ സംസ്ഥാന സര്ക്കാര് പദ്ധതി ഏറ്റെടുക്കയും സംസ്ഥാന ഫണ്ടിൽ നിന്ന് പണി പൂര്തീകരിക്കാൻ തയ്യരവുകയുമായിരുന്നു.സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്.
കേരള കൻസ്ട്രസ്ക്ഷൻ കോർപറേഷൻ ആണ് നിറമാണ പ്രവർത്തികൾ നടത്തുന്നത്.സ്ഥലത്തെ മണ്ണിനു ഈര്പാം കൂടുതലായതിനാൽ മൂന്നു പാളികളിലായി കയറ മാറ്റു വിരിച്ചു കൊണ്ടാണ് പ്രവർത്തികൾ നടത്തിയത്.
നിര്മാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തത് MLA ശ്രീരാമകൃഷ്ണൻ,KT ജലീൽ ,MP ET മുഹമ്മദ് ബഷീര് എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ്.
ഗതാഗത൦ സുഗമമാക്കുന്നതിന് വേണ്ടി കുറ്റിപ്പുറത്ത് റൌണ്ട് എബൗട്ടും,അയംഗലം ,ചമ്രവട്ടം എന്നീ ജങ്ങ്ഷൻ ഉകളിൽ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്.മാത്രമല്ല ചമ്രവട്ടം ജങ്ങ്ഷൻ ൽ കെൽട്രോണിന്റെ സഹായത്തോടെ സിഗ്നലുകളും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.
രണ്ടാംഘട്ട നിര്മാണ പ്രവർത്തികൾ നടുന്ന പള്ളപ്രം-പുതുപൊന്നാനി പാതയിൽ കനോലി കനാലിനു കുറുകെയുള്ള പാലത്തിന്റെയും സംസ്ഥാന പാതയിൽ മേല്പാലത്തിന്റെയും നിര്മാണ പ്രവർത്തികൾ അതി വേഗത്തിൽ പുരോഗമിക്കുകയാണ്.ഏകദേശം 18 മാസം കൊണ്ട് നിര്മാണ പ്രവർത്തികൾ എല്ലാം തന്നെ പൂർത്തിയാക്കാമെന്നാണ് അതികൃതർ കരുതുന്നത്.