പറന്നുയരണം അപ്പൂപ്പൻ
താടി പോലെ ഒരു നാൾ
ഉയരങ്ങൾ തേടണം...
മേഘങ്ങൾക്ക് ഇടയിലായൊരു
കൂട് പണിയണം..
ആ കൂട്ടിനിളം ചൂടിൽ സ്വപ്നങ്ങൾക്ക് അടയിരിക്കണം... പടവുകൾഒക്കെയും നെയ്തെടുക്കണം
അലയണം.. സ്വയമറിയണം.. ഉരുകണം..ഉണരണം.. തണുത്തുറയണം.
ശേഷം മഴയായ് പെയ്യണം.
നിന്നിലേക്കാർദ്രമായ് പതിയണം.
നിൻ കവിളിലൂടോഴുകണം.
കണ്ണുനീരിൽ കലരണം..
ചുണ്ടുകൾ പുണരണം.
നിന്റെ ചൂടെല്ക്കണം..
അറിയാതെ അകലണം..വിടനല്കണം.
പിന്നെ പതിയ്യെ മണ്ണിൽ പടരണം
തുള്ളിയായ് പലതായ് തെറിച്ചുവീഴണം.
ഒന്നായൊഴുകണം.. പുതിയ പാതകൾ തേടണം..