, ജനുവരി 28 നും 29 നും പൊന്നാനി പ്രബുദ്ധതയുടെ വിളക്കത്തിരിക്കും.
ജനുവരി 28 നും 29 നും പൊന്നാനി പ്രബുദ്ധതയുടെ വിളക്കത്തിരിക്കും.

ഗുജറാത്ത്‌ വംശഹത്യയുടെ കഠിന സത്യങ്ങൾ നിർഭയം പുറത്തെത്തിച്ച സോഷ്യൽ ആക്റ്റിവിസ്റ്റ്‌ ടീസ്റ്റ സെതൽ വാദ്‌, മനുഷ്യാവകാശ പ്രവർത്തകൻ ഡോ.രാം പുനിയാനി, മധ്യപ്ര ദേശിലെ ട്രയ്ബൽ മേഖലയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ദയാബായ്‌, സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ്‌, ആദിവാസി ഗോത്രമഹാസഭാ നേതാവ്‌ സി.കെ ജാനു, എഴുത്തുകാരിയും നടിയുമായ സജിതാ മടത്തിൽ, മൂന്നാം ലിംഗക്കാരിയായ ആക്ടിവിസ്റ്റ്‌ കൽക്കി സുബ്രമുഹ്ണ്യം, ആർ. സുനിൽ മോഹൻ, ദളിത്‌ ആക്ടിവിസ്റ്റുകളായ രേഖാ രാജ്‌, സണ്ണി എം കപിക്കാട്‌, എഴുത്തുകാരൻ നാരായൻ, തെരുവിലെ കുട്ടികൾക്കായി ജീവിതം സമർപ്പിച്ച തെരുവോരം മുരുകൻ, ലൈംഗീക തെഴിലാളികളുടെ പ്രശ്നങ്ങൾ നിരന്തരം ഉന്നയിച്ച സോഷ്യൽ ആക്ടിവിസ്റ്റ്‌ ഡോ.എ കെ ജയശ്രീ, മുംബയിലെ ചുവന്ന തെരുവിൽ നിന്നും രക്ഷപ്പെട്ട ശേഷം ഉന്നത വിദ്യാഭ്യാസം നേടി ഇപ്പോൾ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ശ്വേതാ കാട്ടി......

അവസാനിക്കുന്നില്ല വിശേഷങ്ങൾ. വരിക, ആ ദിവസങ്ങളിൽ എം  ഇ  എസ് പൊന്നാനി കോളേജിലേക്ക്‌. പൊന്നാനി ധൈഷണീക സംവാദങ്ങളിലേക്ക്‌ മടങ്ങുന്നതിനു സാക്ഷിയാകുക.
നിശ്ശബ്ദരായിരിക്കാൻ നിങ്ങൾക്കിനി എന്തവകാശം?

കടപ്പാട്- ഹര്ഷിത (3rd BA English )


 

Drop your opinion here !