ഐ ടി രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യാൻ പൊന്നാനിയിൽ എം ഇ എസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗവും യു ജി സി യും സംയുക്തമായി ദ്വിദിന ദേശീയ സെമിനാർ സങ്കടപ്പിക്കുന്നു. ജനുവരി ഇരുപതിന് സെമിനാർ കാലിക്കറ്റ് സർവകലാശാല രജിസ്റ്റാർ ഡോക്ടർ ടി എ അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിക്കും. ഫരൂഖ് കോളേജ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോക്ടർ വി കബീർ ഡോക്ടർ സാബു, ഡോക്ടർ അബ്ബാസ് എന്നിവർ ആദ്യ ദിവസത്തെ സെക്ഷൻസ് കൈകാര്യം ചെയ്യും.
രണ്ടാം ദിവസം ഡോക്ടർ അബ്ദുൽ നസീർ, ഡോക്ടർ ലിജേഷ് വി ഐ, ജി കെ സനിൽ എന്നിവർ വിവിധ സെഷനുകൽ കൈകാര്യം ചെയ്യും. സമാപന സമ്മേളനം പൊന്നാനി എംഎൽഎ പി ശ്രീ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.