ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളികളുടെ പ്രതീക്ഷയായ കേരളാ ബ്ലാസ്റ്റേഴ്‌സിനായി പുതിയ ഉടമകളെ തേടി സച്ചിന്‍ ടെന്‍ഡുൽക്കർ. മൂന്നാം സീസണിൽ ടീമിന് പുതിയ ഉടമകള്‍ കൂടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ സീസണില്‍ റണ്ണറപ്പായെങ്കിലും രണ്ടാം സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. മൂന്നാം സീസണില്‍ മികച്ച താരങ്ങളെ വിലക്കെടുത്ത് ടീമിനെ ഉഷാറാക്കാന്‍ തന്നെയാണ് സച്ചിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായിട്ടാണ് ടീമിന്റെ 20 ശതമാനം ഷെയര്‍ മാത്രം തന്റെ കൈവശം വെച്ച് മറ്റു ഷെയറുകളെല്ലാം ഒരു പുതിയ നിക്ഷേപകരില്‍ ഏല്‍പ്പിക്കാന്‍ സച്ചിന്‍ ആലോചിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ്പ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നും സച്ചിനുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രമുഖ ഫുട്‌ബോള്‍ ന്യൂസ് പോര്‍ട്ടലായ ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
സച്ചിനും പിവിപി വെന്‍ചേഴ്‌സും ചേര്‍ന്നാണ് ആദ്യമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ സ്വന്തമാക്കിയത്. ഇതിനു ശേഷം ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. എന്നാല്‍ 2015 മാര്‍ച്ചില്‍ സാമ്പത്തിക ക്രമക്കേടിന് 'സെബി' പിവിപി വെന്‍ചേഴ്‌സ് സിഇഒ പ്രകാശ് പൊട്‌ലൂരിക്ക് 30 കോടി രൂപ പിഴ വിധിക്കുന്നതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
തുടര്‍ന്ന് പിവിപി അവരുടെ ഷെയറുകള്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനും കൂടി നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കരാര്‍ നടന്നില്ല. എന്തായാലും പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള നീക്കത്തെ കുറിച്ച് മനസ് തുറക്കാന്‍ സച്ചിന്‍ ഇത് വരെ തയ്യാറായിട്ടില്ല.