എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിവിധ വികസനത്തിന്റെ നേര്‍ക്കാഴ്ചയായി 'പൊന്നാനിയുടെ നേര്‍സാക്ഷ്യം' എന്ന ഡോക്യുമെന്ററി പുറത്തിറക്കി .
എംഎല്‍എ ഫണ്ടില്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കംപ്യൂട്ടര്‍ പഠനപദ്ധതി നടപ്പാക്കിയതും പ്രധാന റോഡുകള്‍ ഉള്‍പ്പെടെ 187 ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് നല്‍കിയതും . പ്രധാന ടൌണുകളിലെല്ലാം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതുമുള്‍പ്പെടെ പദ്ധതികളും കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങളും ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു.
ജനഹിതമറിഞ്ഞ് മണ്ഡലത്തിലെ ഓരോ പ്രദേശത്തും നടപ്പാക്കിയ പദ്ധതികളും ജൈവ പച്ചക്കറി പ്രോത്സാഹനവും ചിത്രീകരിച്ചിട്ടുണ്ട്.
ഡോക്യുമെന്ററിയുടെ സിഡി പ്രകാശനവും മൊബൈല്‍ ആപ്ളിക്കേഷന്റെ ഉദ്ഘാടനവും എം ബി രാജേഷ് എംപി നിര്‍വഹിച്ചു. ഉദയന്‍ തയ്യാറാക്കിയ സാന്‍ഡ് ആര്‍ട്ടിന്റെ പ്രകാശനവുമുണ്ടായിരുന്നു.