ജ്വല്ലറിയുടമ ബിസിനസ് തകർച്ചയെതുടർന്ന് ജ്വല്ലറിയിലെ മുഴുവൻ സ്വർണ്ണവുമായി ഇന്ന് വൈകിട്ട് മുങ്ങിയതോടെയാണ്നൂറിലധികം വരുന്ന നിക്ഷേപകർ ബഹളവുമായെത്തിയത് .നാളെ കല്യാണം നടക്കേണ്ട രണ്ട് കുടുംബങ്ങൾ സ്വർണ്ണം എടുക്കാൻ ജ്വല്ലറിയിൽ എത്തിയിരുന്നു .അവർക്ക് സ്വർണ്ണം കിട്ടിയതുമില്ല ,കടയിൽ നിന്ന് പുറത്തിറങ്ങാനുംകഴിഞ്ഞിട്ടില്ല . ഇവർ സ്വർണ്ണത്തിനായിമുൻകൂറായി പണമടച്ചവരാണ് .
രണ്ട് ജീവനക്കാർ മാത്രമാണ് കടയിലുള്ളത് . ലക്ഷങ്ങൾ മുതൽ പതിനായിരങ്ങൾ വരെ നിക്ഷേപിച്ചവരാണ് കരഞ്ഞും ബഹളം വെച്ചും കടക്ക് മുന്നിൽ തടിച്ചു കൂടിയിട്ടുള്ളത്.അവതാർ ഗ്രൂപ്പിന്റെ തൃശൂരിലെ ഷോപ്പ് കുറച്ച് മുമ്പാണ് അടച്ച് പൂട്ടിയത് .
സ്വർണ്ണക്കടകൾ നടത്തുന്ന നിക്ഷേപ തട്ടിപ്പ് മലയാളി എത്ര അനുഭവിച്ചാലും പഠിക്കില്ല .ലാഭം പ്രതീക്ഷിച്ച് പണം ജ്വല്ലറിയിൽ നിക്ഷേപിച്ച് ഇതുപോലെ തകരുന്ന സംഭവങ്ങൾ ഇതാദ്യത്തേതല്ല ,അവസാനത്തേതുമായിരിക്കില്ല .