, ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പതിനൊന്നിന് കേരളത്തിലെത്തും
ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പതിനൊന്നിന് കേരളത്തിലെത്തും

ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജനുവരി 11 ന് കേരളത്തിലെത്തും. പതിനൊന്നിന് ഉച്ചയ്ക്ക്‌ശേഷം 2.10 ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഉപരാഷ്ട്രപതി കൊച്ചി ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലെത്തും. തുടര്‍ന്ന് കോട്ടയത്തേക്ക് ഹെലികോപ്ടറില്‍ തിരിക്കുന്ന അദ്ദേഹം 2.45 ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സില്‍ അദ്ദേഹം 3.15 ന് എത്തിച്ചേരും. മുഖ്യാതിഥിയായി കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തശേഷം ഉപരാഷ്ട്രപതി 4.00 മണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് തിരിക്കും. 4.30 ന് തിരികെ കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലേക്ക് ഹെലികോപ്ടറില്‍ മടങ്ങും 5.10 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെത്തും. 5.45 ന് വൈറ്റില ടോക് എച്ച് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടോക് എച്ച് ഇന്റര്‍നാഷണല്‍ സെന്റിനറി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തശേഷം 6.40 ന് തിരികെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചേരും. തുടര്‍ന്ന് 7.10 ന് കൊച്ചി നേവല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന അദ്ദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോടേക്ക് തിരിക്കും. 8.30 ന് കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ എത്തുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും. ജനുവരി 12 ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് റോസ് ലൗഞ്ച് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്റര്‍ഫെയ്ത്ത് ആന്വല്‍ കോണ്‍ഫറന്‍സ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. 10.50 ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം 11.35 ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്രയാകും. 12.35 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 1.20 ന് രാജ്ഭവനിലെത്തും. തുടര്‍ന്ന് വൈകുന്നേരം 4.00 മണിക്ക് വഴുതക്കാട് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ടി.പി. ശ്രീനിവാസന് ഉപരാഷ്ട്രപതി ശ്രീ ചിത്തിര തിരുനാള്‍ പുരസ്‌കാരം സമ്മാനിക്കും. 5 മണിക്ക് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു ആന്‍ഡ് ഇന്ത്യന്‍ പോളിറ്റി ഇന്‍ പെഴ്‌സ്‌പെക്ടീവ് എന്ന പുസ്തക സമാഹാരം പ്രകാശനം ചെയ്യും. വൈകുന്നേരം 6.00 മണിക്ക് രാജ്ഭവനില്‍ മടങ്ങിയെത്തുന്ന അദ്ദേഹം രാത്രി രാജ്ഭവനില്‍ തങ്ങും. ജനുവരി 13 ബുധനാഴ്ച രാവിലെ 10.20 ന് രാജ്ഭവനില്‍ നിന്ന് വിമാനത്താളവത്തിലേക്ക് തിരിക്കുന്ന ഉപരാഷ്ട്രപതി 10.50 ന് വര്‍ക്കലയിലേക്ക് വ്യോമസേനയുടെ ഹെലികോപ്ടറില്‍ തിരിക്കും. 11.25 ന് വര്‍ക്കല ഹെലിപാഡില്‍ നിന്ന് റോഡ് മാര്‍ഗം തിരിച്ച് 11.30 ന് ശിവഗിരി മഠത്തിലെത്തിച്ചേരും. 11.30 മുതല്‍ 12.00 മണിവരെ അദ്ദേഹം ശിവഗിരി മഠത്തിലുണ്ടാവും. 12.10 ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറില്‍ തിരിക്കുന്ന അദ്ദേഹം 12.40 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് രാജ് ഭവനിലെത്തുന്ന അദ്ദേഹം 3 മണിക്ക് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യും. 3.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം 4.20 ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും. ഉപരാഷ്ട്രപതിക്കൊപ്പം പത്‌നി സല്‍മ അന്‍സാരിയും സംസ്ഥാനത്ത് എത്തുന്നുണ്ട്.

Online PRESS RELEASES from Directorate, Thiruvananthapuram on 07/01/2016

Drop your opinion here !