എരമംഗലം: ബുധനാഴ്ച ചാവക്കാട്-പുതുപൊന്നാനി
റൂട്ടില്‍ കെ.എം.ടിയുടെ ബസുകളില്‍നിന്നുള്ള വരുമാനം ബസുകളില്‍
തൊഴിലാളിയായിരുന്ന ഒരാളുടെ ചികിത്സാസഹായത്തിന്. കെ.എം.ടി. ബസുകളുടെ ഉടമ
ചാവക്കാട് തിരുവത്ര സ്വദേശി അബ്ദുല്‍മജീദാണ് നാല് ബസുകളിലെയും കളക്ഷന്‍
വൃക്കരോഗം ബാധിച്ച തൊഴിലാളിയുടെ ചികിത്സയ്ക്കായി നീക്കിവെക്കാന്‍
തീരുമാനിച്ചത്.