, എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങള്‍ പിണറായി വിജയന്‍ സന്ദര്‍ശിച്ചു
എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങള്‍ പിണറായി വിജയന്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: വെള്ളിയാഴ്ച നടക്കുന്ന നവകേരള മാര്‍ച്ചിന് മുന്നോടിയായി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യാഴാഴ്ച എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. ബഡ്‌സ് സ്‌കൂളില്‍ സലാം അടിച്ച് തന്നെ സ്വീകരിച്ച കുട്ടികളെ അദ്ദേഹം കെട്ടിപ്പിടിച്ചു.കുട്ടികള്‍ ഉണ്ടാക്കിയ പൂക്കള്‍ അവര്‍ പിണറായിക്ക് സമ്മാനമായി നല്‍കി. 

പെര്‍ളയിലെ സാന്ത്വന ബഡ്‌സ് സ്‌കൂളിലായിരുന്നു രാവിലെ ആദ്യ സന്ദര്‍ശനം. കുട്ടികളും അധ്യാപികമാരും പിണറായിയെയും സംഘത്തെയും സ്വീകരിച്ചു. 

പിന്നീട് എന്‍ഡോസള്‍ഫാന്‍ ഇരയായ അന്തരിച്ച കുമാരന്‍ മാഷിന്റെ സ്വര്‍ഗയിലെ വീട്ടിലെത്തി വീട്ടുകാരെ കണ്ടു. തുടര്‍ന്ന് വാണി നഗറിലെ ദുരിതബാധിതരായ ശങ്കര മൂല്യയുടെ കുടുബത്തെ കണ്ടു.

ഉച്ചയ്ക്ക് അടുക്കം ബഡ്‌സ് സ്‌കൂളിലെത്തിയ പിണറായിയെ കുട്ടികള്‍ സ്വീകരിച്ചു.  പിന്നീട് മുളിയാര്‍ ബഡ്‌സ് സ്‌കൂളും പിണറായി സന്ദര്‍ശിച്ചു.
സി.പി.എം. നേതാക്കളായ പി.കരുണാകരന്‍ എം.പി., എം.വി.ഗോവിന്ദന്‍, കെ.ജെ.തോമസ്, കെ.പി.സതീഷ്ചന്ദ്രന്‍, എം.വി.ബാലകൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.,വി.പി.പി.മുസ്തഫ, സി.എച്ച്.കുഞ്ഞമ്പു,  എം.വി.രഘുദേവന്‍, സിജി മാത്യു,  എന്നിവരും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു.

 

Drop your opinion here !