അച്ഛനമ്മമാർ താരങ്ങളാണോ, എന്നാൽ മക്കളുടെ പുറകെ ഒളിക്കണ്ണുമായി പാപ്പരാസികൾ കൂടും. അവരുടെ ഓരോ ചലനങ്ങളും വിലയിരുത്തി സൈബർലോകത്ത് അശ്ലീല കമന്റുകളുമായി ഇക്കൂട്ടര് കാത്തിരിക്കുന്നുണ്ടാകും.
ബച്ചന്റെ കൊച്ചുമകളും കിംഗ് ഖാന്റെ മകനും എല്ലാം കുരുങ്ങിയത് ഈ കുടുക്കിൽ തന്നെയാണ്. ഇത്തരത്തിലുള്ള സൈബർ ആക്രമണത്തിന്റെ അവസാന ഇരയാണ് പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ഖുശി കപൂർ.
എന്നാൽ ഇന്റെർനെറ്റിലൂടെ തന്നെ ആക്ഷേപിച്ചു തോൽപ്പിക്കാം എന്ന് കരുതിയവർക്ക് ശരിക്ക് കൊള്ളുന്ന രീതിയിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് ഖുശി . തന്റെ സോഷ്യൽമീഡിയ പേജിൽ കയറി പൊങ്കാലയിട്ടവർക്ക് തന്റെ പേജിലൂടെ തന്നെയാണ് ഖുശി മറുപടി കൊടുത്തിരിക്കുന്നത്.
ഖുശിയുടെ പോസ്റ്റ് ഇങ്ങനെ ...
എനിക്ക് നല്ലതെന്ന് തോന്നുന്ന ചിത്രങ്ങളാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. മറ്റുള്ളവർക്ക് മറ്റേതെങ്കിലും രീതിയിൽ എന്തെങ്കിലും തോന്നിപ്പിക്കാനായല്ല ഞാൻ ചിത്രങ്ങൾ ഇടുന്നത്. എനിക്ക് എന്റേതായ അഭിപ്രായങ്ങളും ചിന്തകളും ഉണ്ട്. ഞാൻ ഇവിടെ ഇടുന്ന ചിത്രങ്ങൾ നോക്കി ചിലർ എന്നെ വിലയിരുത്താൻ ശ്രമിക്കുന്നുണ്ട് . എല്ലാവർക്കും അവരവുടെതായ അഭിപ്രായവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ മറ്റുള്ളവരെ കുറിച്ച് കമന്റ് പറയുന്നതിന് മുൻപ് രണ്ടു പ്രാവശ്യം ചിന്തിക്കുക.
നിങ്ങൾ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല. എന്റെ വയർ പുറത്തേക്ക് ചാടി നിൽക്കുകയാണോ , അതോ ഞാൻ നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പത്തിന് ചേരാത്ത വ്യക്തിയാണോ, ഇതൊന്നും തന്നെ എന്നെ ബാധിക്കുന്നില്ല. ഓരോ വ്യക്തിയും അവരവരുടേതായ നിലയില സൗന്ദര്യം ഉള്ളവരാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ നിങ്ങളുടെ ആക്ഷേപങ്ങൾ എന്നെ ബാധിക്കുന്നില്ല'' ഖുശി പറഞ്ഞു.