, എടപ്പാളില്‍ സിപിഎം ഗുണ്ടാ ആക്രമണം
എടപ്പാളില്‍ സിപിഎം ഗുണ്ടാ ആക്രമണം

അന്യായമായും സൌജന്യ മായും വഴിക്കായി സ്ഥലം വിട്ടു കൊടുത്തില്ല എന്ന് ആരോപിച്ചു എടപ്പാള്‍ ഉദിനിക്കര കൊട്ടാരത്തില്‍ കൃഷ്ണകുട്ടിയുടെ മകന്‍ കൊട്ടാരത്തില്‍ ശ്രീനി വാസനെയും മക്കളെയും എടപ്പാള്‍ സി ഐ ടി യു സെക്രട്ടറി അത്താണി പറമ്പില്‍ ഭാസ്കരന്റെ യും മക്കളുടെയും  നേതൃത്വത്തില്‍ ഒരു  കൂട്ടം   സിപിഎം കാര്‍ വീട് കയറി ആക്രമിച്ചു പരുക്കേല്‍പിച്ചു
                                 എട്ടു മാസം മുന്പ് ശ്രീനിവാസന്‍ പുരയിടം മതില്‍ കെട്ടാന്‍  ആരംഭിച്ചതോടെ ആണ് സംഭവങ്ങളുടെ തുടക്കം ശ്രീനിയുടെ വീടിന്റെ സമീപത്തു താമസിക്കുന്ന എടപ്പാള്‍ സി ഐ ടി യു സെക്രട്ടറി ഭാസ്കരന്‍ ശ്രീനിയോട്‌  ഭാസ്കരന്റെ വീട്ടിലേക്കു കാറ് പോകാനുള്ള വഴി ഒഴിച്ചിട്ടു മതില്‍ കെട്ടാന്‍  ആവശ്യ പ്പെട്ടു നാല് അടി വീതിയുള്ള വഴി ഉപയോഗിക്കുന്ന ഭാസ്കരന് ഒരു അടി കൂടി വിട്ടു നല്‍കാം എന്നും അതില്‍ കൂടുതല്‍ ആവശ്യമാണെങ്കില്‍ പണം തരണം എന്നും ശ്രീനി പറഞ്ഞിരുന്നു പണം ഇല്ലാതെ തന്നെ നിന്റെ  കയ്യില്‍  നിന്ന് വഴി  വാങ്ങാന്‍ എനിക്കറിയാം  എന്ന് ഭാസ്കരന്‍ അന്ന് തന്നെ ശ്രീനിയെ ഭീഷണി പ്പെടുത്തിയിരുന്നു തുടര്‍ന്ന് സ്വമേധയാ ഒന്നര അടി വിട്ടു കൊടുത്തു  കൊണ്ട് ശ്രീനി തന്റെ  മതില്‍ പണി ആരംഭിച്ചു  തുടര്‍ന്ന് ഭാസ്കരനും സഖാക്കളും നിരന്തരം ശ്രീനിയെയും  കുടുംബത്തെയും  പല വിധത്തില്‍ ദ്രോഹിക്കാന്‍ ആരംഭിച്ചു കഴിഞ്ഞ 24 നു  മതില് പണിയുടെ അവസാന ഭാഗമായ ഗേറ്റ് വെക്കുമ്പോള്‍ ആണ് ഭാസ്കരനും മക്കളും കണ്ടാല്‍ അറിയാവുന്ന സിപിഎം കാരും  കൂടി ശ്രീനിയെയും മക്കളെയും ആം ആദ്മി പാര്‍ട്ടിക്കാരന്‍ ആയ നിന്നെ ഒന്നും കൊന്നാല്‍ കൂടി സിപിഎം കാരായ ഞങ്ങളോട് ഒന്നും ചോദിക്കാന്‍  ആരും  ഉണ്ടാകില്ല എന്ന് ആക്രോശിച്ചു കൊണ്ട്   വീട്ടില്‍ കയറി  ആക്രമിച്ചത്   ഗുരുതരമായി പരുക്കേറ്റ ശ്രീനിയെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിവരം അറിഞ്ഞു ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും  ഇത് വരെ കേസ് എടുത്തിട്ടില്ല കേസ് എടുക്കുന്നതിനു പകരം ശ്രീനിവാസനെ കൊണ്ട് കേസ് രാജി ആക്കാന്‍ ആണ് ചങ്ങരം കുളം പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നത് എന്ന് ശ്രീനി വാസന്‍ പറഞ്ഞു ഇത് സംബന്ധിച്ച്  ഉന്നത പോലീസ് ഉദ്യോഗസ്തര്‍ക്ക് ശ്രീനി വാസന്‍ പരാതി കൊടുത്തു  



                          

Drop your opinion here !