, പേരയും കാന്‍സറും
പേരയും കാന്‍സറും

പേര മരമില്ലാത്ത വീടുണ്ടാവില്ല, ഭവനത്തിന്റെ ഭംഗിക്കു തന്നെ പേരമരം നടണമെന്നാണ് ന്യൂജന്‍ വീട് എഞ്ചിനിയര് പോലും ആവശ്യപ്പെടുന്നത്. പലവക പേര തൈകൾ  ഇന്ന് നാട്ടില്‍ ലഭ്യമാണ് . പോരാത്തതിന് അന്യ നാട്ടിൽ  നിന്നും ഈ പഴം വേണ്ടുവോളം വരുന്നു. കുട്ടികള്‍ കഴിക്കുക എന്നല്ലാതെ മുതിര്‍ന്നവര്‍ പലപ്പോഴും പേരക്കയെ അവഗണിക്കാറാണ്പതിവ്. എന്നാല്‍ പേരക്കയില്‍ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലഅത് കൊണ്ട്അവഗണിക്കുന്നു . പോഷകഗുണങ്ങളുടെ പവര്‍ഹൗസായാണ് പേരക്ക അറിയപ്പെടുന്നത്. വിറ്റാമിന്‍ സിയുടെ കലവറയായ ഈ ചെറുപഴം രോഗപ്രതിരോധ ശേഷിക്ക് വിശേഷ പെട്ടതാണ് .ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിറുത്തുന്നതിലും തൊലിപ്രശ്‌നങ്ങള്‍ അകറ്റുന്നതിലും പ്രധാനപങ്കുവഹിക്കുന്നു.

പേരക്കയില്‍ അടങ്ങിയിരിക്കുന്നലൈക്കോപ്പീന്‍,ക്വാര്‍സെറ്റിന്‍,വിറ്റാമിന്‍ സിവിറ്റാമിന്‍ഡി   തുടങ്ങിയ പോളിഫെനല്‍ ഘടകങ്ങള്‍ അര്‍ബുദകോശങ്ങള്‍ ശരീരത്തില്‍ പെരുകുന്നത്  തടയുന്നു.സ്തനാര്‍ബുദം ബ്രസ്റ്റ് കാന്‍സര്‍(ബ്രീസ്റ്റ് കാന്‍സര്‍) സെല്ലുകള്‍ വളരുന്നത് തടയാനും പേരയ്ക്കക്കാവും. പേരക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ച ശക്തി വര്‍ധിപ്പിക്കാനും തിമിരത്തെ തടയുന്നതിനും ഉപകരിക്കും . പേരക്കയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധംകുറക്കുന്നു. കൂടാതെ അതില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ദഹനംമെച്ചപ്പെടുത്തുകയുംഅസിഡിറ്റി പോലതവയെ ഇല്ലാതാക്കുവാനും  വിശപ്പ് കൂട്ടാനും സഹായിക്കും. മാത്രമല്ല ഗര്‍ഭിണികള്‍ക്ക്മുല പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന്  അത്യാവശ്യമുള്ള ഘടകങ്ങളും പേരക്കയില്‍ സമ്പന്നമാണ്. പേരക്കയ്ക്കുപുറമെ അതിന്റെ ഇലയും മറ്റൊരു ഔഷധമാണ്. ഇലയും ഉപ്പും  ഉപയോഗിച്ച് ഉള്ള മിശ്രിതം പല്ല് തേക്കുന്നത് പല്ലിനു സംരക്ഷണം നല്‍കുന്നതോടൊപ്പം പല്ല് വേദനയില്‍നിന്ന് രക്ഷിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിനുംപേരക്കയിലുണ്ട് ഗുണങ്ങള്‍. പ്രമേഹ രോഗികള്‍ക്കും പേരക്കഉത്തമമാണ്. മഞ്ഞുകാലത്താണ് പേരക്ക അധികവും കാണപ്പെടുക.വലിയ പ്രയാസം ഇല്ലാതെ വീട്ടില്‍ തന്നെ നാട്ടു വളര്‍ത്താവുന്ന പേരക്ക ആരോഗ്യം സംരക്ഷിക്കുന്നതിനു  നല്ലൊരു ഉപാധിയാണ് 

Drop your opinion here !