, ന്യൂട്ടൺന്റെ തലയില് ആപ്പിളു വീഴുന്നതിനും മുൻപേ ...!!
ന്യൂട്ടൺന്റെ തലയില് ആപ്പിളു വീഴുന്നതിനും മുൻപേ ...!!

ഭൂഗുരുത്വാകര്‍ഷണ ബലം എന്നൊന്ന് ഉണ്ടെന്ന് കണ്ടുപിടിച്ചത് ആര് എന്ന ചോദ്യത്തിന് നമ്മള്‍ കണ്ണും അടച്ച് ഐസക് ന്യൂട്ടന്‍ എന്ന് ഉത്തരം പറയും. കാരണം അങ്ങിനെയാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. 

ന്യൂട്ടന്‍ ഇത് കണ്ട്പിടിച്ചിരുന്നു, ഇല്ലെന്ന് പറയുന്നില്ല. എന്നാല്‍ ന്യൂട്ടന്‍ ഇത് കണ്ട്പിടിക്കുന്നതിലും വളരെക്കാലം മുമ്പേ ഒരു ഹൈന്ദവ ഗ്രന്ഥത്തില്‍ ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായി നിര്‍വ്വചിച്ച് എഴുതിയിട്ടുണ്ട് ഏതാണ് ആ ഭാരതീയ ഗ്രന്ഥമെന്നും, ആരാണ് എഴുതിയതെന്നും നോക്കാം.

ഭാസ്കരാചാര്യന്‍ II എഴുതിയ സിദ്ധാന്തശിരോമണിയിലാണ് ഭൂഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ച് നിര്‍വ്വചിച്ചിട്ടുള്ളത്.

"ആകൃഷ്ടി ശക്തിശ്ചമഹീ യതാ യത് ഖസ്ഥം ഗുരു 
സ്വാഭിമുഖ സ്വശക്ത്യാ 
ആകൃഷ്യതേ തത് പതതീവ ഭാതീ സമേ സമന്താത് കൃ പതത്യയം ഖേ:"
( AD 1148 സിദ്ധാന്തശിരോമണി, ഗോളധ്യായം ഭുവനകോശം 6 )

അര്‍ത്ഥം ഇങ്ങനെയാണ്,

"ആകാശത്തില്‍ സ്ഥിതിചെയ്യുന്ന ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട് ഭൂമി തന്നിലേക്ക് ആകര്‍ഷിക്കുന്നുവോ അവയെല്ലാം (ഭൂമിയിലേക്ക്‌) പതിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ എവിടെ പതിക്കുവാനാണ്? "

നോക്കൂ.. ഭൂമി സ്വന്തം ശക്തികൊണ്ട് വസ്തുക്കളെ ആകര്‍ഷിക്കുന്നു എന്ന് വളരെ വ്യക്തമായി ഇവിടെ ഭാസ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്. 

മാത്രവുമല്ല, ന്യൂട്ടണെക്കാളും ഒരുപടി മുന്നേകടന്ന് ആകാശത്തിലുള്ള വസ്തുക്കള്‍ ഭൂഗുരുത്വാകര്‍ഷണംകൊണ്ട് താഴെ വീഴുന്നു, പക്ഷെ എന്തുകൊണ്ട് ശൂന്യാകാശത്ത് (Spaceല്‍) നില്ക്കുന്ന ആകാശഗോളങ്ങള്‍ താഴെ വീഴുന്നില്ല എന്നും ഭാസ്കരാചാര്യ വിശദീകരിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്നതുകൊണ്ടാണ് പ്രപഞ്ചഗോളങ്ങള്‍ താഴെ വീഴാത്തതെന്ന ഈ ഫിസിക്സ് തത്വം ഒരു ഭാരതീയന്‍ എഴുതിയത് ന്യൂട്ടണ്‍ ജനിക്കുന്നതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നോര്‍ക്കണം.

ഈ ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല? അതിനു പിന്നിലെ അജണ്ട എന്താണ് ? ഭാരതത്തിന്‍റെ വരും തലമുറ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവരായി സ്വന്തം പാരമ്പര്യത്തിന്‍റെ മഹത്വമറിഞ്ഞ് വളരരുതെന്ന് ആര്‍ക്കാണിത്ര വാശി? 

ഇതൊക്കെ പാഠ്യപദ്ധതികളിലുള്‍പ്പെടുണമെന്നു പറയുന്നത് എങ്ങനെയാണ് ഹിന്ദുത്വവാദമാകുന്നത്? 

നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മഹത്തായ ഭാരതീയ അറിവുകളെ നാം കൈവിട്ടുകൂടാ.


Drop your opinion here !