, കുത്തി റാതീബ് സോഷ്യല്‍ മീഡിയ
കുത്തി റാതീബ് സോഷ്യല്‍ മീഡിയ

                  ഇന്നോളം ഉള്ള മനുഷ്യ കണ്ടു പിടുത്തങ്ങളില്‍ ഉത്കൃഷ്ടമായ ഒന്നാണ് കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും അത്

 വഴി  വന്ന സോഷ്യല്‍ മീഡിയകളും നിര്‍ഭാഗ്യ വശാല്‍ എല്ലാ കണ്ടു പിടുതങ്ങളെയും മനുഷ്യന്‍ തെറ്റായ വഴിക്ക് 

ഉപയോഗിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട് വന്മ്പിച്ച ഊര്‍ജോല്പാദനം സാധ്യ മാക്കുന്നതിനായി മാത്രം കണ്ടു 

പിടിക്കപ്പെട്ട അണു വിഭജനം പില്‍കാലത്ത് അറ്റം ബോംബ്‌ ആയി പരിണമിച്ചത്‌ മനുഷ്യ രാശിക്ക് അനുഭവം 

ഉള്ളതാണ് സോഷ്യല്‍ മീഡിയകള്‍ വെറുപ്പ്‌ പ്രജരിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു 

വര്‍ഗീയത പ്രചരിപ്പിക്കാന്‍ സീക്രട്ട് ഗ്രൂപ്പുകളും നുണ പ്രജരണങ്ങളും ഇപ്പോള്‍ വ്യാപകമാണ് മനുഷ്യര്‍ 

പരസ്പരം സംശയത്തോടെ വീക്ഷിക്കുന്നതിനു സോഷ്യല്‍ മീഡിയകള്‍ കാരണമാവുന്നത് അത്യന്തം ദയനീയം 

തന്നെ 


                                        പ്രമുഖ എഴുത്തുകാരനായ ബാബു ഭരദ്വാജിന്റെ ഒരു കുറിപ്പ് ഒരിക്കല്‍ വായിക്കുകയുണ്ടായി . ഗള്‍ഫില്‍ വിസിറ്റിങ്ങിനൊ മറ്റോ പോയ അശോകന്‍ എന്ന യുവാവ് ഒരിക്കല്‍ മലപ്പുറത്തെ
കാദര്‍ എന്ന ഒരാളുടെ ഒരു ചായക്കടയില്‍ കയറി.. അശോകന്‍ നാട്ടിലേയ്ക്ക് പോവുകയാണെന്ന് മനസ്സിലായപ്പോള്‍ കാദര്‍ പറഞ്ഞു:
'' മോനേ, എന്റെ മോള്‍ പത്തില് പഠിക്കുകയാണ്, അവള്‍ക്കൊരു കമ്പ്യൂട്ടര്‍ വേണമെന്ന് കുറെ നാളായിട്ട് പറയുന്നു. അത് കൊണ്ട് നാട്ടില്‍ ചെന്നിട്ടു ഒന്നത് വാങ്ങിച്ചു കൊടുത്താല്‍ വലിയ ഉപകാരമായിരുന്നു''
അന്നത്തെ കാലത്തെ വില അനുസരിച്ച് നല്ലൊരു തുക അയാള്‍ അശോകന് നല്കി. അന്നു വിമാനത്തില്‍ ഇരിക്കവേ അശോകന്‍ ചിന്തിച്ചത് എന്ത് ബലത്തിലാണ് തന്നെ വലിയ പരിചയം പോലും ഇല്ലാതെ ആ മധ്യ വയസ്കന്‍ വലിയൊരു തുക ഏല്‍പ്പിച്ചത് എന്നാണ്. നാട്ടിലെത്തി നല്ലൊരു കമ്പ്യൂട്ടറും ഒപ്പം സമ്മാനമായി കുറച്ചു പുസ്തകങ്ങളും നല്കിയിട്ടാണ് അശോകന്‍ അന്ന് പോയത്.
ഈ വിവരം അശോകന്‍ തന്നെയാണ് ശ്രീ ബാബുവോട് പറഞ്ഞെതെന്നാണ് ഓര്‍മ്മ, മനുഷ്യന്‍ മനുഷ്യനെ വിശ്വസിക്കുന്ന ആ സ്നേഹം ബാബു ഭരദ്വാജിനെ വല്ലാതെ സന്തോഷിപ്പിച്ചു. അദ്ദേഹം ഈ സംഭവം ഒരു കുറിപ്പായി വാരാദ്യ മാധ്യമത്തിൽ എഴുതി. ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത്ഇങ്ങനെയായിരുന്നു.
'' അന്ന് രാത്രി ഞാന്‍ എന്തിനെന്നറിയാതെ കരഞ്ഞു ''
മനുഷ്യ സ്നേഹം എക്കാലത്തും കരയിപ്പിക്കുന്ന ഒന്നാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.
ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാവുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊലയ്ക്കു വധശിക്ഷയാണ് ലഭിക്കുക . അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്കുകയോ, വേണമെങ്കില്‍ പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .
ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും പ്രതിക്ക് മാപ്പ് നല്കാന്‍ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും, കുഞ്ഞിനേയും ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാന്‍ ഒരാഴ്ച സമയം നല്കണം എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍  അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത് കണ്ടു നബി ശിഷ്യന്‍ അബൂദര്‍റ് മുന്നോട്ടു വന്നു. അദ്ദേഹം വൃദ്ധനായിരുന്നു.
അത് കണ്ടു ജഡ്ജി പറഞ്ഞു: ''അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്‌. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. ''
''ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.''
'' പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?''
''അറിയാം.. ഞാന്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നു''
അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു: യുവാവ് തന്റെ നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല. സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായിഅബൂദര്‍റിനെ തൂക്കുമരത്തില്‍കയറ്റി നിര്‍ത്തി.
തന്റെ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍ അശക്തനായിരുന്നു. തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേയ്ക്കിട്ടതും ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു !
''അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാന്‍ വന്നു''
എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു:
''കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ്‌ വൈകിയത്.''
ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു:
''എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ''
''അതെനിക്ക് പ്രശ്നമല്ല , ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍
വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന്
ഞാന്‍ ആഗ്രഹിച്ചു''.
യുവാവിനോട് ഖലീഫ ചോദിച്ചു:
''താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചു വന്നു?''
യുവാവ് പറഞ്ഞു:
'' ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു''.
ഇതെല്ലാം കണ്ടു പ്രതിയുടെ മക്കള്‍ പറഞ്ഞു:
'' ഞങ്ങള്‍ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടു
വീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..''
മനുഷ്യ സ്നേഹത്തിന്റെ അണപൊട്ടല്‍   കണ്ടു ജനങ്ങള്‍ ഒന്നടങ്കം കരയുകയുണ്ടായിരുന്നു.
മനുഷ്യന്‍  മനുഷ്യനെ നിര്‍ലോഭം വിശ്വസിക്കാത്ത കെട്ട കാലം നമുക്ക് മുന്നില്‍ തെളിയുന്നതിനു സോഷ്യല്‍ മീഡിയ കാരണം ആയിക്കൂടാ എന്ന് യുവത പ്രതിഞ എടുത്തേ മതിയാകൂ 
(കടപ്പാട് കൃഷ്ണ കുമാര്‍ )

Drop your opinion here !