, മോഹന്‍ലാല്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു
മോഹന്‍ലാല്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു



കൊച്ചി: പ്രശസ്ത നടന്‍ മോഹന്‍ലാല്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി, രക്ഷപ്പെട്ടു. ഇന്ന് രാവിലെ  ഇല്ലിത്തോടിന് സമീപമാണ് സംഭവം ഉണ്ടായത് . ഇല്ലിത്തോട്ടെ ഷൂട്ടിംഗ് സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന ലാലിന്റെ കാറിലേക്ക് അതിവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ലാലിന്റെ കാറിന് ചെറിയ കേടുപാടുകള്‍ പറ്റിയെങ്കിലും മോഹന്‍ലാലിന് പരിക്കുകളൊന്നും ഏറ്റില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ടിപ്പര്‍ ലോറിയേയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ടിപ്പര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.



Drop your opinion here !