അതേ സമയം പൂജയ്ക്കെതിരെ നടപടിയെടുത്തതിനെതിരെയും അനുകൂലിച്ചും വ്യക്തികൾ രംഗത്തെത്തി. സൊസൈറ്റിക്ക് അനുവദനീയ അധികാരങ്ങളുണ്ടെങ്കിലും പൂജയുടെ സ്വന്തം വീട്ടിൽ താമസിക്കുന്നതിൽ നിന്നു വിലക്കാൻ കോടതി ഉത്തരവില്ലാതെ സാധ്യമാകില്ലന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പൂജ മിശ്രയെ ഇവിടെ താമസിപ്പിക്യാൻ സാധികുകയില്ലെന്ന് കുടുംബാംഗങ്ങളുടെ പക്കൽ നിന്ന് എഴുതി വാങ്ങിയിരുന്നതായി സൊസൈറ്റി അംഗങ്ങൾ അവകാശപ്പെടുന്നു.
തനിക്കെതിരെ പരിസര വാസികളിൽ ചിലർ ആഭിചാരം ചെയ്തെന്നാരോപിച്ച് പൂജ മിശ്ര ഇവരോട് മോശമായി പെരുമാറുകയും വഴക്കടിക്കുകയും ചെയ്യുന്നതിനെ തുടർന്നാണ് സൊസൈറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇപ്പോൾ ഒരു ഷൂട്ടിങ്ങിനായി ഹോങ്കോങ്ങിലുള്ള പൂജ പരിസരത്ത് താമസിക്കുന്നവർ തന്നെ ശല്യപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി അവകാശപ്പെട്ടു. താനൊരു നിയമജ്ഞനാണെന്നും ഇക്കാര്യത്തിൽ തനിക്കായി ആരും ഇടപ്പെടേണ്ടതില്ലന്നും കോടതിയിൽ കാണാമെന്നും നടി അറിയിച്ചു