, തലവേദനയെന്നു പറഞ്ഞപ്പോള്‍ 22 കാരിക്ക് മേലധികാരി വയാഗ്ര കൊടുത്തു; പല തവണ തന്നോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി
തലവേദനയെന്നു പറഞ്ഞപ്പോള്‍ 22 കാരിക്ക് മേലധികാരി വയാഗ്ര കൊടുത്തു; പല തവണ തന്നോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി

ബംഗളുരു: കടുത്ത തലവേദനയ്ക്കു മരുന്നു വാങ്ങാന്‍ സ്ഥാപനത്തിന്  പുറത്തു പോകാന്‍ സമ്മതം  തേടിയപ്പോള്‍ മേലധികാരി വയാഗ്ര നല്‍കി. പരാതി പെട്ടപോൾ  ഒതുക്കിത്തീര്‍ക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി. ജാലഹള്ളിയിലെ ഒരു ധനകാര്യ സ്ഥാപനത്തിലെ ടോകുമെന്റ് കൻഡ്രോളറായ  യുവതിക്കാണ് മേലധികാരി വയാഗ്ര നല്‍കിയത്.
http://www.newsbitlive.com/

1 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടി. 4  മാസം മുമ്പു മുതല്‍ പല കാര്യങ്ങളില്‍ ലൈംഗികച്ചുവയുള്ള ഭാശയിൽ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 38 വയസുകാരനാണ് യുവതിയോട് മോശമായി ഇടപെട്ട  മാനേജര്‍ മല്ലപ്പ. ഓഫീസില്‍ മറ്റാരുമില്ലാത്ത സമയത്തു തന്റെ ചുരിദാറിന്റെ ഷാള്‍ ഉരാൻ  ശ്രമിക്കാറുണ്ടെന്നും ശരീരത്തു സ്പര്‍ശിക്കാന്‍ പരിശ്രമിക്കാറുണ്ടെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയുമായി മുന്നോട്ടു നീങ്ങിയപ്പോൾ  ഒതുക്കിതീര്‍ക്കാന്‍ തനിക്കു  മാനേജര്‍  മല്ലപ്പ വിവാഹവാഗ്ദാനം നല്‍കിയെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. പിതാവ് മരിച്ച പെണ്‍കുട്ടിക്കു ജോലി കൈവിടാൻ സാധിക്കാത്ത  നിലയിലായിരുന്നു. താന്‍ പരാതി ഉന്നയിച്ചാല്‍ പുറത്താക്കുമെന്ന പേടിയുള്ളതിനാലാണ് സഹിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പല പ്രാവിശ്യം  തന്നോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി പറയുന്നു.


Drop your opinion here !