, ഇ ശ്രീധരന്റെ മാന്ത്രിക സ്പര്ശം
ഇ ശ്രീധരന്റെ മാന്ത്രിക സ്പര്ശം

കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്ത പാച്ചാളം മേൽപ്പാലത്തിന്റെ ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഷയം,  ഡി എം ആർ സി എന്ന ഡ ൽഹി മെട്രോ റയിൽ കോപ്പറേഷൻ ഏറ്റെടുത്ത പാച്ചാളം മേൽപ്പാലം സർക്കാൻ അനുവധിച്ച എസ്റ്റിമേറ്റ്‌ തുകയേക്കാൾ 13 കോടി തുക കുറവിനാണു പൂർത്തിയാക്കിയത്‌ അതായത്‌ സർക്കാർ പദ്ധ്യതിക്ക്‌ അനുവദിച്ചത്‌ 52 കോടി 70 ലക്ഷം രൂപ ആയിരുന്നു എന്നാൽ വെറും 39.5 കോടിക്ക്‌ പണി പൂർത്തിയാക്കി ബാക്കി തുക സർക്കാറിലേക്ക്‌ തിരിച്ചേൽപ്പിക്കുകയായിരുന്നു ഡി എം ആർ സി ചെയ്തത്‌. തികച്ചും മാത്രികപരവും അഭിനന്ദനാർഹവുമായ ഈ കാര്യം എന്നാൽ ഒരു മാധ്യമവും ഏറ്റെടുത്തില്ല സോഷ്യൽ മീഡിയ പോലും കണ്ട്‌ ഭാവം നടിച്ചില്ല ആകെ ഏഷ്യനെറ്റ്‌ ന്യൂസിൽ 2 മിനിറ്റുള്ള വാർത്തയായ്‌ ഇത്‌ കാണിച്ചു.. മുൻപ്‌ ഇതേ പോലെ തന്നെ ഡൽഹിയിലും മേൽപ്പല നിർമ്മാണം എസ്റ്റിമേറ്റ്‌ തുകയേക്കാൾ കുറഞ്ഞ തുകയേക്കാൾ നിർമ്മിച്ചിരുന്നു. കൂടിയ തുകക്ക്‌ അന്ന് അനുമതി കൊടുത്തത്‌ കോൺഗ്രസ്‌ സർക്കാർ ആയിരുന്നു ഷീലാ ദീക്ഷിത്ത്‌ ആയിരുന്നു മേൽപ്പാലം പൂർത്തിയാക്കിയത്‌ കേജരിവാൾ സർക്കാർ കാലത്തും . ഇതിൽ നിന്ന് നമ്മൽ ഒരു കാര്യം മനസിലാക്കണം എങ്ങനെയാണു ഇത്രയും കൂടിയ തുകക്ക്‌ സർക്കാർ എസ്റ്റിമേറ്റ്‌ തയ്യാറാക്കുന്നത്‌ ഇതൊരു സ്വകാര്യ കോണ്ട്രാക്റ്റർ ആയിരുന്നു ഏറ്റെടുത്തതെങ്കിൽ ആ 12 കോടി ആർക്ക്‌ കിട്ടുമായിരുന്നു !? ദിവസവും നിരവധി പദ്ധ്യതികൾക്ക്‌ വേണ്ടി സർക്കാർ എസ്റ്റിമേറ്റുകളും പദ്ധ്യതി വിഹിതവും അനുവദിച്ച്‌ കോടികൾ കൂടിയ തുകക്ക്‌ ഉറപ്പിക്കുബോൾ നഷ്ടം നമ്മൽ കൊടുക്കുന്ന നികുതി പണത്തിനാണു.. നമ്മൽ ചൂണ്ടുവിരൽ ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു നമ്മുക്കിപ്പോൾ നല്ല കാര്യങ്ങളെ താൽപര്യം ഇല്ലാതായിരിക്കുന്നു എരിവും പുളിയും വിവാദവും പീഡനവും മാത്രം മതി നമ്മുക്കിപ്പോൾ നല്ലതിനെ അംഗീകരിക്കാനുള്ള മനസാണു ഇല്ലാതായ്‌ കൊണ്ടിരിക്കുന്നത്‌ ഡി എം ആർ സിക്കും സാരഥി ഇ ശ്രീധരനും ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്

സ്പര്ശം

Drop your opinion here !