റിപ്പോർട്ട് : ഫക്രുദീൻ പന്താവൂർ
പൊന്നാനി ,പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസം കൊട്ടികലാശം വേണ്ടന്ന് തീരുമാനം.ഇന്നലെ പൊന്നാനി പോലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈകൊണ്ടത്.
പൊന്നാനി, തവനൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പൊന്നാനി പോലീസ് സ്റ്റേഷൻ. പൊന്നാനി മണ്ഡലം മാത്രം ഉൾപ്പെടുന്നതാണ് പെരുമ്പടപ്പ് പോലിസ് സ്റ്റേഷൻ .
പ്രചരണത്തിന്റെ സമാപന ദിവസം വാഹനങ്ങൾ നിർത്തിയിട്ട് അനൗൺസ്മെന്റ് പാടില്ല. പൊതുയോഗങ്ങൾ അന്നേ ദിവസം പാടില്ല.
പ്രചരണത്തിന്റെ സമാപന ദിവസം വാഹനങ്ങൾ നിർത്തിയിട്ട് അനൗൺസ്മെന്റ് പാടില്ല. പൊതുയോഗങ്ങൾ അന്നേ ദിവസം പാടില്ല.
പ്രധാന തെരുവുകളായ C. V. Junction, കുണ്ടുകടവ് ജംങ്ഷൻ, ചന്തപടി, കോടതി പടി, Bus Stand, കൊല്ലൻ പടി, വെളിയംങ്കോട്, എരമംഗലം ,പുത്തൻപള്ളി ,മാറഞ്ചേരി ,പുറങ്ങ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് Block ഉണ്ടാകുവാൻ പാടുള്ളതല്ല.
D.J, നാസിക് ഡോൾ എന്നിവ ഉപയോഗിച്ചുള്ള വാദ്യഘോഷങ്ങൾ പാടില്ല..
ശബ്ദ പരിധി ലംഘിക്കുന്ന ബൈക്കുകൾ പിടിച്ചെടുത്ത് R. C റദ്ദാക്കുനതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
ശബ്ദ പരിധി ലംഘിക്കുന്ന ബൈക്കുകൾ പിടിച്ചെടുത്ത് R. C റദ്ദാക്കുനതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനങ്ങൾ.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് CI രാധാകൃഷ്ണപ്പിള്ള, SI സിനോദ് എന്നിവർ അറിയിച്ചു.