, ജിവിതത്തിൽ അസാധ്യമായതൊന്നില്ലന്ന് ഇതാ നമുക്ക് നല്ലൊരു പാഠം ..
ജിവിതത്തിൽ അസാധ്യമായതൊന്നില്ലന്ന് ഇതാ നമുക്ക് നല്ലൊരു പാഠം ..

റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 
പഠനത്തിൽ ആത്മാർത്ഥത കാണിക്കുന്നവന്റെ കാര്യത്തിൽ പടച്ചോൻ അത്ഭുതങ്ങൾ കാണിക്കുമെന്ന് റംസീനയുടെ ജീവിതം നമുക്ക് കാണിച്ച് തരുന്നു .
ജിവിതത്തിൽ അസാധ്യമായതൊന്നില്ലന്ന് ഇതാ നമുക്ക് നല്ലൊരു പാഠം ..
ഇല്ലായ്മയിൽ നിന്നും സ്വർണ്ണത്തിളക്കത്തോടെ വിജയം നേടിയ റംസീനയുടെ 5 വർഷത്തെ പഠനച്ചെലവ് യൂത്ത് ലീഗ് ഏറ്റെടുത്തു .
ഇല്ലായ്മയെ അതിജീവിച്ച് ഓലമേഞ്ഞ വീട്ടിലെ പ്രതികൂല സാഹചര്യങ്ങളെ തോൽപ്പിച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മാറഞ്ചേരി സ്വദേശി റംസീനയുടെ 5 വർഷത്തെ മുഴുവൻ പഠനച്ചെലവും മാറഞ്ചേരി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തു .
മാറഞ്ചേരി പഞ്ചായത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 18 കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ വെച്ചാണ് യൂത്ത് ലീഗ് റംസീനയുടെ പിതാവിന് പഠനച്ചെലവ് ഏറ്റെടുക്കുന്നതായി ഉറപ്പ് നൽകിയത് .പഠനച്ചെലവിന്റെ ആദ്യഗഡു ഇന്നലത്തെ അനുമോദനച്ചടങ്ങിൽ വെച്ച് കെ എം സി സി നേതാക്കൾ തന്നെ നൽകി .
ഉൽസവപ്പറമ്പിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന മുക്കണ്ടക്കൽ മുഹമ്മദിന്റെ മകളാണ് റംസീന .പള്ളിക്കമ്മറ്റി നൽകിയ മൂന്ന് സെന്റ് ഭൂമിയിൽ വീട് നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല .ഇപ്പോൾ ആറ് വർഷമായി ഓലഷെഡിലാണ് മുഹമ്മദിന്റെ കുടുംബം താമസിക്കുന്നത് .മാറഞ്ചേരി ഗവ: സ്കൂളിൽനിന്ന് എസ് എസ് എൽ സി പൂർത്തിയാക്കിയ റംസീനക്ക് അവിടെത്തന്നെ പ്ലസ്ടു പഠിച്ച് സിവിൽ സർവീസിലേക്ക് കടക്കാനാണ് ആഗ്രഹം .സിവിൽ സർവീസ് എന്ന സ്വപനം പൂർത്തിയാക്കാൻ എല്ലാ ചെലവും വഹിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ ഉറപ്പ് നൽകി.
റംസീനയുടെ വിടിന്റെ ദയനിയ സാഹചര്യം ബോധ്യപ്പെട്ട ഒരു വ്യവസായി വിട് നിർമിക്കാൻ സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് .മകളുടെ ഉന്നത വിജയത്തിലൂടെ അടുത്ത 5 വർഷത്തേക്കുള്ള പഠനച്ചെലവും വിട് നിർമ്മാണവും സൗജന്യമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് . പഠനത്തിൽ ആത്മാർത്ഥത കാണിക്കുന്നവന്റെ കാര്യത്തിൽ പടച്ചോൻ അൽഭുതങ്ങൾ കാണാക്കുമെന്ന തത്വം അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് റംസീനയുടെ ജിവിതം .

Drop your opinion here !