, 25 വർഷത്തെ കാത്തിരിപ്പിന് വിരാമം : ചമ്രവട്ടം ജംഗ്ഷൻ - കുറ്റിപ്പുറം ദേശീയ പാത നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
25 വർഷത്തെ കാത്തിരിപ്പിന് വിരാമം : ചമ്രവട്ടം ജംഗ്ഷൻ - കുറ്റിപ്പുറം ദേശീയ പാത നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാതയുടെ ചമ്രവട്ടം മുതൽ കുറ്റിപ്പുറം വരെയുള്ള ബൈപ്പാസ് റോസിന്റെ ഉദ്ഘാടനം നാളെ .

25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാതയുടെ ചമ്രവട്ടം മുതൽ കുറ്റിപ്പുറം വരെയുള്ള ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നാളെ .



മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക .വൈകിട്ട് 6 മണിക്കാണ് ഉദ്ഘാടന ചടങ്ങ് .ചടങ്ങിൽ മന്ത്രി അനിൽകുമാർ ,എം എൽ എ മാരായ കെ ടി ജലീൽ ,ശ്രീരാമകൃഷ്ണൻ ,ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവർ സംബസിക്കും



ചമ്രവട്ടം ജംഗ്ഷൻ മുതൽ കുറ്റിപ്പുറം വരെയുള്ള പതിനൊന്ന് കിലോമീറ്റർ ഭാഗം നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു .25വർഷമായി കേന്ദ്ര സർക്കാർ കൈവിട്ട് മുടങ്ങിക്കിടന്നിരുന്ന ഈ ദേശിയ പാതയുടെ നിർമ്മാണം പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീറിന്റെയും ,പൊന്നാനി എം എൽ എ ശ്രീരാമകൃഷ്ണന്റെയും ,തവനൂർ എം എൽ എ കെ ടി ജലീലിന്റെയും കഠിന ശ്രമങ്ങളെ തുടർന്നാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പകർത്തിയാക്കിയത് .



ചമ്രവട്ടം ജംഗ്ഷൻ മുതൽ പുതുപൊന്നാനി വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം വേഗത്തിൽ പുരോഗമിക് വരികയാണ് . പള്ളപ്രത്ത് കനോലി കനാലിന് കുറുകെ പാലം നിർമ്മാണം പുരോഗമിച്ച് വരികയാണ് .18 മാസങ്ങൾ കൊണ്ട് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കും . 



പാതക്ക് 45 മീറ്റർ വീതി ഇല്ലെന്ന് പറഞ്ഞ് ദേശിയ പാതാ അതോറിറ്റി ഫണ്ട് അനുവദിക്കാതെ വന്നതിനെ തുടർന്നാണ് സംസ്ഥാനത്ത് ആദ്യമായി സംസ്ഥാന സർക്കാർ നേരിട്ട് ദേശീയ പാതാ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത് .



ചമ്രവട്ടം ജംഗ്ഷനിൽ നിന്നും ഇപ്പോൾ പൊന്നാനിയിൽ എത്താൻ 7 മിനിറ്റ് മാത്രം മതിയാകും .പാത നാളെ തുറന്ന് കൊടുക്കുന്നതോടെ ചമ്രവട്ടം ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചു കഴിഞ്ഞു .



നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ഈ പാതയിലൂടെ കെ എസ് ആർ ടി സി ബസുകൾ സർവീസ് ആരംഭിക്കാൻ നീക്കങ്ങൾ പൂർത്തിയായി . സമയവും ദൂരവും ഏറെ ലാഭിക്കാനാകുന്ന പാതയായതിനാൽ ദേശസാകൃത റൂട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കെ എസ് ആർ ടി സി


Faqrudheen

Drop your opinion here !