, ശോചനീയമായ പൊന്നാനിയുടെ മത്സ്യ മാംസ മാർക്കറ്റുകൾ.. ആധുനിക വല്ക്കരിക്കാനുള്ള നടപടികളിലേക്ക്...
ശോചനീയമായ പൊന്നാനിയുടെ മത്സ്യ മാംസ മാർക്കറ്റുകൾ.. ആധുനിക വല്ക്കരിക്കാനുള്ള നടപടികളിലേക്ക്...

പൊന്നാനി നഗരസഭ 35 മത് വാർഡിൽ ആവിക്കുളത്ത് സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ മത്സ്യ-മാംസ മാർക്കറ്റുകൾ പത്തു വർഷത്തോളമായി ശോചനീയാവസ്ഥയിലാണ്.. 
ഇത്രയും കാലം ലൈസൻസ് പുതുക്കാനോ വാടക പിരിക്കാനോ അറ്റകുറ്റപണികൾ നടത്താനോ അധികൃതർ മിനക്കെട്ടിട്ടില്ല. അഞ്ചുപേർ ഉണ്ടായിരുന്ന അറവുശാലയിൽ ഇപ്പോൾ രണ്ടുപേർ മാത്രമാണുള്ളത് . മത്സ്യ മാർക്കറ്റിന്റെതും സമാന സ്ഥിതിയാണ്. 
മത്സ്യ മാംസ മാർക്കറ്റുകൾ ആധുനികവൽക്കരിക്കാനുള്ള പദ്ധതികൾ അടുത്ത നഗരസഭ ബജറ്റിൽ ഉൾപ്പെടുത്തി വേഗത്തിൽ ആരംഭിക്കും എന്ന് സ്ഥലം കൌൺസിലറും പ്രതിപക്ഷ നേതാവുമായ നിസാർ "നമ്മുടെ പൊന്നാനി"യെ
അറിയിച്ചു.
റിപ്പോർട്ട്‌ : മുഹമ്മദ്‌ നവാസ് കോടംബിയകം

Drop your opinion here !