നമ്മൾ തോറ്റവരാണ്
നമ്മൾ തോറ്റവരാണ്.
നമുക്ക് തെറ്റുപറ്റി, നമുക്ക് തെറ്റുപറ്റി
നമുക്ക് തെറ്റുപറ്റി, നമുക്ക് തെറ്റുപറ്റി..
കൊല്ലുകയാണ്
കൊല്ലുകയാണ്
കൊല്ലുകയാണ് അവർ
കൊന്നു തള്ളുകയാണവർ.
ചരിത്രം സാക്ഷിയായിരുന്നു,
ആ നഗരമെരിച്ചത് അവരായിരുന്നു
നിറഞ്ഞ വയറിലേക്ക് ശൂലമിറക്കിയതും അവരാണ്
അവരുടെ തോക്കിൻതുമ്പിൽ
അവരുടെ വാൾമുനയിൽ
അവരെറിഞ്ഞ തീപന്തങ്ങളിൽ
തീർന്നുപോയ ജീവനുകൾ സാക്ഷിയായിരുന്നു,
എന്നിട്ടും, എന്നിട്ടും നമുക്ക് തെറ്റുപറ്റി.
ചരിത്രത്തിന്ടെ കണ്ണുകെട്ടി
അവരിപ്പോൾ അധികാരികളായി.
നമുക്ക് തെറ്റുപറ്റി, നമുക്ക് തെറ്റുപറ്റി..
നമ്മൾ നമ്മളെ തിരുത്തേണ്ടതുണ്ട്.
ഉറപ്പായും നമ്മൾക്കിനി വിജയിച്ചേ മതിയാകു.
ഉറപ്പായുംഉറപ്പായും ഉറപ്പായും...!!
Sobin Mazhaveedu