തൃശ്ശൂര്‍ പാലിയേക്കര ദേശീയ പാതയിലെ ടോള്‍ ഒഴിവാക്കാന്‍ സമാന്തര പാത തിരഞ്ഞെടുത്ത കുടുംബത്തെ നടുറോഡില്‍ വാഹന പരിശോധന എന്ന പേരില്‍ തടഞ്ഞു നിര്‍ത്തി അപമാനിച്ചു നടപടിയായി കാസര്‍കോടിനു സ്ഥലം മാറ്റപ്പെട്ട DYSP രവീന്ദ്രന്‍, കോണ്‍ഗ്രെസ്സു ഉന്നത തല ഇടപെടലിന്റെ ഫലമായി തിരിച്ചു തൃശ്ശൂര്‍ക്ക് തന്നെ സ്ഥലം മാറ്റം . സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വന്‍ ചര്‍ച്ചാ വിഷയമായതിന്റെ ഫലമായാണ് ഇദ്ദേഹം നടപടി നേരിട്ടത് സരിത വിഷയത്തില്‍ കലങ്ങിയ അന്തരീക്ഷം മുതലാക്കി ആരും അറിയാതെയാണ് ഇദ്ദേഹം തൃശ്ശൂരില്‍ തിരിച്ചെത്തിയിരിക്കുന്നത് കാസര്ഗോഡ് ക്രൈം ഡിറ്റാച്ചുമെന്റു വിഭാഗത്തിലേക്ക് ആണ് രവീന്ദ്രനെ മാറ്റിയിരുന്നത് അവിടെ ചുമതലെയെല്‍ക്കാതെ പതിനേഴു ദിവസത്തിനുള്ളില്‍ ആണ് അദ്ദേഹം തൃശ്ശൂരി ലേക്ക് മടങ്ങി വന്നിരിക്കുന്നത്. ഏറ്റവും രസകരം പ്രസ്തുത സംഭവത്തില്‍ രവീന്ദ്രനെതിരെ അന്വേഷണം നടത്തി കുറ്റക്കാരന്‍ ആണ് എന്ന് റിപ്പോര്‍ട്ട് കൊടുത്ത സ്റ്റെറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് DYSP പി കെ സുബ്രമണ്യനെ കാസര്ഗോട്ടെക്ക് മാറ്റിയാണ് രവീന്ദ്രന് തൃശ്ശൂരി ലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്