പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2015-16 വര്‍ഷം ബി.ടെക്, എം.ടെക്, എം.സി.എ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജനുവരി അഞ്ച്) രാവിലെ 11 മണിക്ക് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. പട്ടികജാതി പിന്നാക്കക്ഷേമ-വിനോദസഞ്ചാര മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഇന്ദര്‍ജിത് സിംഗ്, ശശി തരൂര്‍ എം.പി, എം.എല്‍.എ. മാരായ വി.ശശി, ബി. സത്യന്‍, മേയര്‍ വി.കെ. പ്രശാന്ത്, ഐഷ ബേക്കര്‍, സംസ്ഥാന ഉപദേശക സമിതിയംഗങ്ങളായ പന്തളം സുധാകരന്‍, കെ. വിദ്യാധരന്‍, കാവല്ലൂര്‍ മധു, ചെറുവയ്ക്കല്‍ അര്‍ജ്ജുനന്‍, കെ. അനിരുദ്ധന്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.