മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ സംവിധാനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. വരയാടുകളെ സന്ദര്‍ശിക്കുന്നതിന് ലോകത്ത് എവിടെ നിന്നും ഇനി ഓണ്‍ലൈനായി സന്ദര്‍ശകര്‍ക്ക് ടിക്കറ്റെടുക്കാം. കുറിഞ്ഞികളെ കുറിച്ചുള്ള കൈപുസ്തകവും ഇതോടൊപ്പം മന്ത്രി പ്രകാശനം ചെയ്തു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനാണ് പുസ്തകം തയ്യാറാക്കിയത്. ഇരവികുളം ദേശീയോദ്യാനത്തിലെ കുറിഞ്ഞികളെക്കുറിച്ചുള്ള ആദ്യ സമഗ്ര സചിത്ര വിവരണം അടങ്ങിയതാണ് പുസ്തകം. 20 ഇനം കുറിഞ്ഞികളെക്കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ചടങ്ങില്‍ വകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, വനം വകുപ്പ് മേധാവി ബി.എസ്.കോറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.ഹരികുമാര്‍, ഫീല്‍ഡ് ഡയറക്ടര്‍ അമിത് മല്ലിക്, ഒ.പി.കലേര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.