, പുതിയിരുതിയില്‍ നേതൃത്വം അറിയാതെ സിപിഎം അണികളുടെ ഗുണ്ടാ പിരിവു
പുതിയിരുതിയില്‍ നേതൃത്വം അറിയാതെ സിപിഎം അണികളുടെ ഗുണ്ടാ പിരിവു

പൊന്നാനി  ബാറിലെ പ്രമുഖ അഭിഭാഷകന്റെ ഉടമസ്ഥതയില്‍ പുതിയിരുത്തി കനോലി കനാലിനു സമീപത്തു ഉള്ള പറമ്പിലൂടെ തൊട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്ന  സ്വന്തം  സഹോദരന്റെ പറമ്പിലേക്കുള്ള  റോഡ്‌ നിര്‍മാണം വയല്‍ നികത്തുന്നത് തടയുന്നു  എന്ന വ്യാജേന സിപിഎം എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ മുള്ളന്‍ മുഹമ്മദാലി മൊയ്തു ബാവ എന്നിവരുടെ നേതൃത്വത്തില്‍ കായികമായി  തടഞ്ഞു തൊഴിലാളികളെ ഭയപ്പെടുത്തി ഓടിച്ചു  റോഡ്‌ നിര്‍മാണം നടത്തുന്നതി നു  വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ മൊയ്തു ബാവ എന്നയാള്‍ അഭിഭാഷകനെ സമീപിക്കുകയും സ്ഥലത്തെ സിപിഎം ന്റെ പ്രാദേശിക നേതാവായ JP എന്ന ജയപ്രകാശിനെ കണ്ടതിനു ശേഷമേ റോഡ്‌ നിര്‍മാണം നടത്താന്‍ പാടുള്ളൂ എന്ന് ആവശ്യപ്പെട്ടപ്പോള്‍ നിയമ പരമായ എല്ലാ നടപടിക്രമങ്ങളും ആവശ്യമായ രേഖകള്‍ സഹിതവും റോഡ്‌ നിര്‍മാണം നടുത്തുന്ന ഞാന്‍  എന്തിനു വേണ്ടിയാണ് അയാളെ കാണെണ്ടത് എന്ന അഭിഭാഷകന്റെ  ചോദ്യത്തിനു  1 ലക്ഷം രൂപ JP ക്ക്  കൊടുത്താലേ നിങ്ങള്‍ക്കവിടെ റോഡ്‌ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ എന്ന് മൊയ്തു ബാവ ഭീഷണിപ്പെടുത്തിയിരുന്നത്രെ

                                             നൂറു വര്‍ഷങ്ങള്‍ക്കു മുന്പ് വയലായിരുന്ന പ്രദേശം പിന്നീട് തെങ്ങ് വെക്കുകയും പറമ്പ് ആയി മാറ്റുകയും ചെയ്തിരുന്നു  (ചിത്രംകാണാം 60 വര്‍ഷം  പ്രായമുള്ള പ്രദേശത്തെ തെങ്ങുകള്‍ ) 1995 ല്‍  ഭൂമി തരം മാറ്റിയത് വില്ലേജു അപ്പീസില്‍ തെരിയപ്പെടുതുകയും രേഖകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്ന ഭൂമി അടുത്ത കാലത്താണ് അഭിഭാഷകന്‍  വാങ്ങിയത്  വിഷയത്തില്‍ നീതി ലഭിക്കുന്നതിനു വേണ്ടി സിപിഎം ഉന്നത നേതാക്കള്‍ക്കും പോലീസിനും പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് അഭിഭാഷകന്‍  എന്ന് അഭിഭാഷകനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു



Drop your opinion here !