, അയിരൂരിലെ സംഘർഷം : വർഗീയവൽക്കരിക്കാൻ ശ്രമം
അയിരൂരിലെ സംഘർഷം : വർഗീയവൽക്കരിക്കാൻ ശ്രമം

അയിരൂരിലെ ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ സംഘർഷം വർഗീയ വൽക്കരിക്കാൻ സംഘ് പരിവാർ സംഘടനകളുടെ ആസൂത്രിത ശ്രമം .ഇതിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി വിഷയം ആളിക്കത്തിക്കാനാണ് ശ്രമം .ഇത് മതേതര വിശ്വാസികൾ തിരിച്ചറിയണം .

അയിരൂരിലെ പുന്നുള്ളി ഭദ്രകാളി ക്ഷേത്രത്തിലെ ഉൽസവത്തിനാണ് സംഘർഷമുണ്ടായത്. രണ്ട് പ്രദേശത്തുകാർ തമ്മിലുണ്ടായ സംഘർഷത്തെ വർഗീയവൽക്കരിച്ച് ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സംഘ് പരിവാർ സംഘടനകൾ ശ്രമിക്കുന്നത് . 

ഒരു വിഭാഗം ക്ഷേത്രം തകർത്തു എന്നും നിലവിളക്ക് തകർത്തു എന്ന വ്യാജ പ്രചരണങ്ങളാണ് ഇവർ നടത്തുന്നതെന്ന് പോലിസ് പറഞ്ഞു .കാഴ്ചവരുന്നതിനിടയിൽ ബൈക്കുമായി എത്തിയ മുജീബിനെയും സുഹൃത്ത് നിഥിനെയും ഒരു വിഭാഗം ക്രൂരമായി മർദ്ധിച്ചതാണ് സംലീഷങ്ങളുടെ തുടക്കം . അതിന് പകരം വീട്ടാൻ സുഹൃത്തുക്കളെയും കൂട്ടിയെത്തിയ സംഘം അമ്പലപ്പറമ്പിൽ കണ്ണിൽ കണ്ടവരെയല്ലാം അടിച്ചോടിക്കുകയായിരുന്നു .പലതും അടിച്ച് തകർത്തു .ഈ ആക്രമണത്തിൽ ഉത്സവത്തിന് ഉയർത്തിയ കൊടി താഴെ വീണു .ആൽത്തറയിലെ നിലവിളിക്കും വീണു .ഇതാണ് ക്ഷേത്രം തകർക്കാൻ ശ്രമിച്ചതായി കാണിച്ച് ഒരു വിഭാഗം വ്യാജ പ്രചരണം നടത്തുന്നത് . പൂരം കാണാനെത്തിയ എരമംഗലം സ്വദേശിയുടെ ഓട്ടോ കത്തിച്ചു .കച്ചവടക്കാരിൽ പലരെയും തല്ലിയോടിച്ചു .തണ്ണിത്തുറയിൽ നിന്നെത്തിയ ഒരു കൂട്ടം ആളുകളാണ് ആക്രമണത്തിന് പിന്നിൽ . ആക്രമത്തിൽ പങ്കാളിയായ 4 പേരേ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

പ്രാദേശികമായി ഉണ്ടായ സംഘർഷത്തിൽ രാഷ്ട്രിയ പാർട്ടികൾക്ക് നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്ന് തിരൂർ ഡി വൈ എസ് പി വേണുഗോപാൽ പറഞ്ഞു .ഇതിന്റെ മറ പിടിച്ച് വർഗീയ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 

ഉൽസവത്തിനോടനുബന്ധിച്ചുണ്ടായ സംഘർഷം വർഗീയ വൽക്കരിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം മുളയിലെ നുള്ളിക്കളയണമെന്ന് സി.പി എം. ,കോൺഗ്രസ് ,ലീഗ് ,ജനതാദൾ ,എസ് ഡി പി ഐ താങ്ങിയ പാർട്ടികളുടെ ഭാരവാഹികൾ പറഞ്ഞു . 

കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ പൊന്നാനി താലൂക്കിൽ ഉണ്ടായ എല്ലാ പൂരങ്ങളിലും പ്രാദേശികമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് . മഞ്ചേരിയിൽ സി പി എം പ്രവർത്തകരെ ആർ എസ് എസുകാർ മർദ്ധിച്ചവശരാക്കിയിരുന്നു . ക്ഷേത്രങ്ങളിലെ കാഴ്ച കൊണ്ട് വരുന്നതും മറ്റും രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് നടത്താൻ തുടങ്ങിയതാണ് സംഘർഷങ്ങൾ വർധിക്കാൻ കാരണം . 

അയിരൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുറത്ത് നിന്നെത്തിയ സംഘ്പരിവാർ പ്രവർത്തകരാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്.ഇന്നലെ പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ സംഭവങ്ങളെ വർഗീയ വൽക്കരിക്കാൻ ശ്രമിച്ച സംഘ്പരിവാർ നേതാക്കന്മാർ കനത്ത വിമർശനമാണ് നേരിട്ടത് . നമ്മുടെ നാടിന്റെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുത് .പ്രാദേശികമായി എല്ലാ പൂരങ്ങൾക്കിടയിലും ഉണ്ടാകുന്ന സംഘർഷങ്ങൾ പോലുള്ള ഒന്നാണ് ഇവിടെയും സംഭവിച്ചത് .ഇതിനെ വർഗീയ വർഗീയവൽക്കരിക്കരുത് .നാടിന്റെ സമാധാനം കളയരുത് . 


Faqrudheen Panthavor

Drop your opinion here !