പൊന്നാനി നിയോജക മണ്ഡലത്തിലെ ഗവ ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ 'ഇ - ഷി ടോയ്ലറ്റുകൾ' നിർമ്മിക്കുന്നതിനായി പി ശ്രീരാമകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ചു .
വിദ്യാലയങ്ങളിൽ നവീന രീതിയിലുള്ള ശൌച്യാലയങ്ങൾ നിർമ്മിക്കുന്നതിന്റെ ആദ്യ പടി തൃക്കാവ് ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് ആരംഭിക്കുന്നത് . തുടർന്ന് മാറഞ്ചേരി , വെളിയങ്കോട് തുടങ്ങി മണ്ഡലത്തിലെ എല്ലാ സ്ക്കൂളുകളിലും പദ്ധതി പ്രാബല്യത്തിൽ വരും . ഷി - ടോയ്ലറ്റിന് 3.25 ലക്ഷവും ഇ - ടോയ്ലറ്റിന് 2.75 ലക്ഷവുമാണ് എസ്റ്റിമേറ്റ് .
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഉദ്ഘാടനം നടത്താതെ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കാനാണ് സാധ്യതയെന്നറിയുന്നു ...
റിപ്പോർട്ട് - ഫോട്ടോ : മുഹമ്മദ് നവാസ് കോടംബിയകം